കാമം(ആഗ്രഹം) രജോഗുണത്തില്‍ നിന്ന് ഉണ്ടാകുന്നു. രജോഗുണത്തിന്റെ പ്രഭാവം സ്വത്വഗുണം വര്‍ദ്ധിപ്പിച്ചാല്‍ ഇല്ലാതാകും. സ്വത്വഗുണംസഹായമായ ആഹാരങ്ങള്‍ മാത്രം കഴിക്കുക. പുണ്യസ്ഥലങ്ങളില്‍ താമസിക്കുക,സ്വത്വഗുണവാന്മാരായ ആളുകളുമായി് മാത്രം ബന്ധപ്പെടുക, ആത്മീയ ഗ്രന്ഥങ്ങള്‍(ഗീത,ഭാഗവതം) മാത്രം വായിക്കുക.തുടങ്ങിയ ജീവിതചര്യയിലൂടെ സ്വത്വഗുണം വര്‍ദ്ധിപ്പിക്കാം.
ഇതല്ലാതെ വേറെവഴിയില്ല.
മഹാശനഃ
കാമത്തിന് എത്രതന്നെ അശനം(ഭക്ഷണം) കഴിച്ചാലും തൃപ്തി വരില്ല. ധനങ്ങളും ധാന്യങ്ങളും വീടും കൊടുത്ത് തൃപ്തിപ്പെടുത്തി സ്വാധീനിക്കാന്‍ കഴിയില്ല. കിട്ടുന്തോറും വര്‍ദ്ധിച്ച് വരികയേ ഉള്ളൂ. ഹോമകുണ്ഡത്തിലെ അഗ്നിയില്‍ എത്രനെയ്യ് ഹോമിച്ചാലും അഗ്നി അതിനനുസരിച്ച് ആളിക്കത്തിക്കൊണ്ടേയിരിക്കും.
ആജ്യസ്തോ കൈരിവാനലഃ ഹോമാഗ്നി നെയ്യിന്റെ തുള്ളികള്സേവിച്ച് ആളിക്കത്തുന്നത്പോലെ ഈ സ്വഭാവം നിമിത്തം.’അനലന്‍’ എന്ന് പര്യായവുമുണ്ട്. അലം-മതിഎന്നുതോന്നല്.അതില്ലാത്തവന്-അനലന്എന്നര്ത്ഥം.
കാമത്തിന് ആരെങ്കിലും തടസമായി പറയുകയോ, പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കാമം ക്രോധമായി പരിണമിച്ച്, അവരെ ഹിംസിക്കും. അച്ഛനായാലും അമ്മയായാലും സഹോദരനായാലും ഒരുപരിഗണനയും കൂടാതെ നശിപ്പിക്കും. ഇഹലോകസുഖത്തിന് വേണ്ടേിയോ ജ്ഞാനിയാവാനോ ഭക്തനാവാനോ പരിശ്രമിക്കുന്നവര്‍ക്ക് കാമം ശത്രുതന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: