Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവേന്ദ്രനേറ്റ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:23 pm IST
in Samskriti

ഭൂഭാരം തീര്‍ക്കാന്‍ ഭഗവാന്‍ ഹരി കൈക്കൊള്ളുന്ന അംശാവതാരത്തിന് വഴിയൊരുക്കാനായി ബ്രഹ്മാവിന്റെയും വരുണന്റെയും ശാപപ്രകാരമാണ് കശ്യപന്‍ വസുദേവരായി ജന്മമെടുത്തത്. ദുഖിതയായ ദിതി തന്റെ സഹോദരിയെയും ശപിച്ചു. ‘നിനക്കുണ്ടാകുന്ന പുത്രന്മാരേഴും ജനിക്കുന്നയുടനെതന്നെ മരിച്ചു പോകട്ടെ’

ജനമേജയന്‍ ചോദിച്ചു: ‘എന്തിനാണ് അദിതിയെ സഹോദരി ശപിച്ചത്? അത് ന്യായമാണോ?’

ഇതിനുത്തരമായി വ്യാസന്‍ പറഞ്ഞു: ദക്ഷന്റെ പുത്രിമാരാണല്ലോ ദിതിയും അദിതിയും. അദിതിക്ക് ഇന്ദ്രന്‍ പുത്രനായി ജനിച്ചപ്പോള്‍ തനിക്കും അങ്ങനെയുള്ള തേജസ്സുറ്റ ഒരു പുത്രന്‍ വേണമെന്ന് ദിതിയും ആഗ്രഹിച്ചു. ‘ഇന്ദ്രന്റെ ബലം, വീര്യം, ധര്‍മ്മനിഷ്ഠ, എല്ലാമുള്ള ഒരു പുത്രനെ തനിക്ക് തരണമെന്ന് അവള്‍ ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചു.

എന്നാല്‍ കശ്യപന്‍ പറഞ്ഞത്, ‘പ്രിയേ, ഞാന്‍ പറയുന്ന വ്രതം അനുഷ്ടിച്ചാല്‍ നിനക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന്‍ ജനിക്കും’ എന്നാണ്. അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ആ സുന്ദരി വ്രതമെടുത്തു. കാലക്രമത്തില്‍ ഗര്‍ഭവും ധരിച്ചു. വെറും മണ്ണില്‍ കിടന്നുറങ്ങി അവള്‍ ‘പയോവ്രതം’ അനുഷ്ഠിച്ചു. ഗര്‍ഭിണികള്‍ക്ക് സ്വാഭാവികമായുണ്ടാവുന്ന മുഖപ്രസാദവും, വ്രതത്താല്‍ ആര്‍ജ്ജിച്ച പ്രഭയും നിറഞ്ഞ ദിതിയെക്കണ്ട് അദിതിക്ക് അസൂയ തോന്നി. ‘ഇവള്‍ക്ക് അതിപ്രഭാവവാനായ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പുത്രന്റെ കാന്തി മങ്ങിപ്പോകും’ എന്നവള്‍ കുണ്ഠിതപ്പെട്ടു.

അവള്‍ തന്റെ മകനോട് പറഞ്ഞു: ‘നിനക്ക് ശത്രുവായി ഒരാള്‍ അദിതിയുടെ ഗര്‍ഭത്തില്‍ വളരുന്നുണ്ട്. അതീവ ബലവാനാവാന്‍ പോകുന്ന അവനെ വെല്ലാന്‍ നീ തന്നെ ഉപായം കണ്ടെത്തുക. സഹോദരിയാണെങ്കിലും സപത്‌നിയായ അവളെക്കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ക്ഷയരോഗംപോലെയാണ് ശത്രുവിന്റെ വളര്‍ച്ച. അത് മുറ്റിവളര്‍ന്നാല്‍ പിന്നെ തടയാനാവില്ല. ശത്രുവിനെ വേരോടെ അറുത്ത്കളയണം. എന്നെ തൃപ്തിപ്പെടുത്താനായി നീയതു ചെയ്യുക. സാമ, ദാന, ഭേദ ദണ്ഡങ്ങള്‍ എന്തായാലും വേണ്ടില്ല. അവളുടെ ഗര്‍ഭം എന്നെ ഒരിരുമ്പാണി പോലെ കുത്തി നോവിക്കുന്നു.’

ഇന്ദ്രന്‍ ഒന്ന് ചിന്തിച്ച ശേഷം ചിറ്റമ്മയെ ചെന്ന് കണ്ടു. പാപചിന്തയോടെയാണെങ്കിലും ആ അമ്മയെ വണങ്ങി. വിഷം ഉള്ളില്‍ വെച്ച് മധുരമായി ഇന്ദ്രന്‍ ഇങ്ങനെ പറഞ്ഞു: ‘അമ്മേ, വ്രതം കൊണ്ട് തളര്‍ന്ന നിന്നെ ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നത്. അമ്മയുടെ കാലുകള്‍ ഞാന്‍ തിരുമ്മിത്തരാം. ഗുരുശുശ്രൂഷകൊണ്ട് സുകൃതം ലഭിക്കും എന്നാണല്ലോ! സദ്ഗതിക്കും നല്ലതാണ് മാതൃ ശുശ്രൂഷ. അദിതിയും നീയും എനിക്ക് ഒരുപോലെയാണ്. പാദശുശ്രൂഷ ചെയ്യുന്ന ഇന്ദ്രന്റെ വാക്കുകള്‍ വിശ്വസിച്ച ദിതി, ക്ഷീണത്തില്‍ ഒന്ന് മയങ്ങിപ്പോയി.

ആ സമയം ഇന്ദ്രന്‍ സൂക്ഷ്മരൂപമെടുത്ത് ആയുധധാരിയായി ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. അയാള്‍ ആ ഗര്‍ഭപിണ്ഡത്തെ ഏഴായി മുറിച്ചു. വജ്രായുധം തറച്ചപ്പോള്‍ കരഞ്ഞു വിളിച്ച ശിശുവിനെ ‘മാ രുദ’ കരയരുത് എന്ന് മയത്തില്‍ പറഞ്ഞ് ഇന്ദ്രന്‍ സമാധാനിപ്പിച്ചു. ഈ എഴു പിണ്ഡങ്ങളെ വീണ്ടും ഏഴായി മുറിച്ച് ആകെ നാല്‍പ്പത്തിയൊമ്പതു കഷ്ണങ്ങളാക്കി. അങ്ങനെയാണ് മരുത്തുക്കള്‍ ഉണ്ടാവുന്നത്.

ഉറക്കമുണര്‍ന്ന ദിതി തന്റെ ഗര്‍ഭത്തിന്റെ അവസ്ഥ കണ്ടു ഖിന്നയായി. അവള്‍ തന്റെ സഹോദരിയുടെ ചതി മനസ്സിലാക്കി, കോപത്തോടെ അമ്മയെയും മകനെയും ശപിച്ചു: ‘ഭുവനത്തിന്റെ നായകസ്ഥാനം ഇന്ദ്രന് ഇല്ലാതെ പോകട്ടെ. പാപിയായ നിന്റെ മകന്‍ എന്റെ ഗര്‍ഭം നശിപ്പിച്ചതുപോലെ, അടുത്ത ജന്മത്തില്‍ നിനക്കുണ്ടാകുന്ന പുത്രന്മാര്‍ അപ്പപ്പോള്‍ത്തന്നെ മരിച്ചു പോകട്ടെ. പുത്രദുഃഖവും കാരാഗ്രഹവാസവും നിനക്കുണ്ടാവട്ടെ.

ഇങ്ങനെയുള്ള ശാപവര്‍ത്തമാനം അറിഞ്ഞ കശ്യപന്‍ ദിതിയെ ആശ്വസിപ്പിച്ചു. ‘മരുത്തുക്കള്‍ നിനക്ക് പ്രബലരായ മക്കളായിത്തീരും. അവര്‍ ഇന്ദ്രന്റെ സഖാക്കളുമാകും. ഇരുപത്തിയെട്ടാം ദ്വാപരത്തില്‍ നാരിയായി അംശാവതാരമെടുക്കുമ്പോള്‍ അദിതിക്ക് നിന്റെ ശാപം അനുഭവമാകും. വരുണനും അവളെ ശപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് ആശ്വാസം കൊണ്ട ദിതി തന്റെ കുലീനത കാരണം മറുത്തൊന്നും പറഞ്ഞില്ല. ഇതാണ് രാജാവേ, അദിതിയുടെ അംശം ദേവകിയായി ജനിക്കാനിടയായത്തിന്റെ പിറകിലുള്ള കഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.