തിരുവല്ല: നിയന്ത്രം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന സ്ത്രീക്ക് പരുക്കേറ്റു. കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ആലംതുരുത്തി അല്‍ ഹിതാന്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള് പ്രിന്‍സിപ്പലും മുത്തൂര്‍ സ്വദേശിനിയുമായ നബീസത്ത് ബീവി സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് സ്ക്കൂളിന് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടെ മുന്‍പിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന താല്‍ക്കാലിക ഷെഡിന്റെ ഇരുമ്പ് തൂണുകള്‍ തകര്‍ത്ത കാര്‍ സ്ക്കൂളിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സംഭവ സമയം കടയുടെ മുന്പില് നിന്നിരുന്ന രണ്ട് പേര് ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിന്റെ ബ്രേക്കിന്റെ ഇടയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കാറിന്റെ സ്റ്റിയറിംഗ് ഇടിച്ച് നെഞ്ചില്‍ സാരമായി പരുക്കേറ്റ നബീസത്ത് ബീവി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഇരുമ്പ് തൂണില്‍ കുടുങ്ങിയ കാര്‍ ഫയര്‍ഫോഴ്സ് സംഘവും പോലീസും ചേര്‍ന്നാണ് സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: