ഇരിങ്ങാലക്കുട നഗരസഭയില്‍ നടന്ന വിജിലന്‍സ് റെയ്ഡ്
ഇരിങ്ങാലക്കുട: കെട്ടിട നിര്‍മ്മാണത്തിന് നിയമവിരുദ്ധമായി നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് സംഘം ഇരിങ്ങാലക്കുട നഗരസ‘ ഓഫീസില്‍ പരിശോധന നടത്തി. നഗരസഭ‘ പതിനഞ്ചാം വാര്‍ഡില്‍ കെ.സി കുഞ്ഞുരാമന്റെ ‘ഭാര്യ കൊച്ചമ്മുവാണ് തങ്ങളുടെ തെക്കെ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായി കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച നേരത്തെ നഗരസഭയില്‍ പരാതി നല്‍കിയിരുന്നെങ്കിലും എതിര്‍കക്ഷിയായ കിഴക്കുമുറി എന്‍എസ്എസ് കരയോഗം ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടനിര്‍മ്മാണത്തിനായി അനുമതി നേടിയെടുത്തതായി പരാതിയില്‍ ആരോപിക്കുന്നു. അതിനാല്‍ കെട്ടിട നിര്‍മ്മാണത്തിനായി നല്‍കിയ പെര്‍മിറ്റ് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഭൂമിയുടെ തെക്കേ അതിരില്‍ നിന്നും നിയമപ്രകാരം പാലിക്കേണ്ട അകലം പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
തൃശ്ശൂര്‍ വിജിലന്‍സ് എസ്.ഐ കെ.പി സലില്‍ കുമാര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് വിഭാഗം എ.ഇ സജിത്ത്, പോലിസുകാരായ ജയശീലന്‍, സന്തോഷ്, വിശ്വകുമാര്‍ എന്നിവരാണ് നഗരസഭ ഓഫീസിലും, കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും പരിശോധന നടത്തിയത്. മൂന്നുമണികൂറോളം നീണ്ടുനിന്ന പരിശോധനയില്‍ പെര്‍മിറ്റ് നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍.എസ്.എസ് കരയോഗം സമര്‍പ്പിച്ച പ്ലാന്‍ അനുസരിച്ച് പെര്‍മിറ്റ് അനുവദിക്കാന്‍ പാടില്ലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: