ഒറ്റപ്പാലം: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന് അനന്ത’യ്ക്കു മുന്നോടിയായി ജൂലൈ രണ്ടിനു സര്‍വകക്ഷി യോഗം നടക്കും. ഉച്ച കഴിഞ്ഞു രണ്ടിനു പി.ഉണ്ണി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സബ് കലക്ടര്‍ പി.ബി. നൂഹ് ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
യോഗത്തിനു മുന്‍പു സര്‍വേ റിപ്പോര്‍ട്ടും റവന്യൂരേഖകളും തമ്മിലുള്ള താരതമ്യ പരിശോധന പൂര്‍ത്തിയാക്കും. സര്‍വകക്ഷി യോഗത്തിനു ശേഷമാകും കയ്യേറ്റം കണ്ടെത്തിയവരെ പങ്കെടുപ്പിച്ചു തഹസില്‍ദാരുടെ വാദം കേള്‍ക്കല്‍.
റവന്യു ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ജോലികള്‍ താലൂക്ക് സര്വവേയറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. താരതമ്യ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കു റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കു സമര്‍പ്പിക്കും. തെന്നടി ബസാര്‍ മുതല്‍ ന്യൂ ബസാര്‍ വരെയുള്ള ഭാഗത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപാധികളോടെ അനുവദിച്ച പട്ടയങ്ങളുള്ള സ്ഥലങ്ങളിലാണ് ഒഴിപ്പിക്കല്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: