Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശല്യത്തിന് പരിഹാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 06:46 pm IST
in Samskriti

വസ്തുവില്‍ മറഞ്ഞിരിന്നുകൊണ്ട് അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ചില ബാഹ്യവസ്തുക്കളുണ്ട്. ഇത്തരം ഉപദ്രവത്തെ വാസ്തുശല്യം എന്നു പറയുന്നു.

പൊട്ടക്കിണറുകള്‍, പൊട്ടക്കുളങ്ങള്‍, മനുഷ്യശവം അടക്കിയതിന്റെ അവശിഷ്ടങ്ങള്‍, ജന്തുക്കളെ കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങള്‍ ഇവ വസ്തുവില്‍ മറഞ്ഞിരുന്ന് അവിടെ വീട് വച്ച് താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നു.

ചിലര്‍ ക്ഷുദ്രപ്രയോഗം ചെയ്യുന്നതിനായി വസ്തുവില്‍ ശല്യം സ്ഥാപിക്കും. സാധാരണയായി കണ്ടുവരാറുളളത് ക്ഷുദ്രം പാത്രങ്ങളിലോ, തകരക്കുഴലുകളിലോ, പക്ഷികള്‍, ചെറിയ ജീവികള്‍ എന്നിവയുടെ തലയിലോ മറ്റോ വച്ച് കുഴിച്ചിട്ടിരിക്കും. ചിലര്‍ ലോഹപ്രതിമകളിലും , ലോഹപ്പൊടികളിലും, പാവകളിലും ദുര്‍ദേവതകളെയും, രക്ഷസുകളെയും ആവാഹിച്ച് കുഴിച്ചിട്ടിരിക്കും.

ഇവ താമസക്കാര്‍ക്ക് നെഗറ്റീവ് എനര്‍ജി പ്രസരിപ്പിച്ച് ഉപദ്രവങ്ങള്‍ ഉണ്ടാക്കും. ക്ഷുദ്രപ്രയോഗം നടന്നിട്ടുണ്ട് എന്ന പേടികൂടിയാകുമ്പോള്‍ ആ നെഗറ്റീവ് എനര്‍ജി കൂടിക്കൂടി വരുന്നതായി അനുഭവം ഉണ്ടാവുകയും ജീവിതം പിടിവിട്ട് പോവുകയും ചെയ്യും. അപ്പോള്‍ തന്നെ മനസ്സിലാക്കാം ക്ഷുദ്രം എന്നത് മാനസികതലം നിയന്ത്രിക്കുന്ന ഒന്നാണെന്ന്.

ഇത്തരം ആ വിചാര ശല്യങ്ങളെ പ്രശ്‌നത്തില്‍ മനസ്സിലാക്കി വാസ്തുവില്‍ പരിഹാരങ്ങള്‍ ചെയ്താല്‍ വാസ്തുശല്യം പൂര്‍ണമായി മാറും എന്നു മാത്രമല്ല ക്ഷുദ്രം ചെയ്തവരുടെ മനസ്സില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കി അവര്‍ ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിച്ച് ആ വസ്തുവില്‍ ജീവിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളാകുവാനും ഇടയാകും.

വാസ്തുശല്യ സൂചനകള്‍:

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനകം മരണം നടന്നാല്‍ വസ്തുവിന്റെ കിഴക്ക് ഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ ഉടന്‍ സര്‍ക്കാരില്‍ നിന്ന് പേടിപ്പിക്കുന്ന കത്തുകള്‍ കിട്ടിയാല്‍ തെക്കുകിഴക്കുഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ഏതെങ്കിലും കുടുംബാംഗത്തിന് മാറാവ്യാധി വന്നാല്‍ തെക്കു ഭാഗത്ത് ശല്യം.

$ഗൃഹത്തില്‍ ശിശുക്കള്‍ മരിച്ചാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് ശല്യം.

$ഗൃഹനാഥന് ചിത്തഭ്രമം പിടിപെട്ടാല്‍ ഗൃഹം ഇരിക്കുന്ന സ്ഥലം ശ്മശാനഭൂമി ആയിരുന്നു എന്നും പടിഞ്ഞാറ് ഭാഗത്ത് എല്ലുകള്‍ കൂടിക്കിടക്കുന്നു എന്നും മനസ്സിലാക്കാം.

$കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ ചത്താല്‍ വടക്കുകിഴക്ക് ഭാഗത്ത് പരിശോധന നടത്തേണ്ടി വരും.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ധനികനായ ഗൃഹനാഥന് ദാരിദ്ര്യം പിടിപെട്ടാല്‍ വടക്കുഭാഗത്ത് ശല്യം പ്രതീക്ഷിക്കണം.

$കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമായാല്‍ ഗൃഹത്തിന്റെ മദ്ധ്യഭാഗത്തായി തലയോട്ടി ഉണ്ട് എന്ന് ഉറപ്പിക്കാം.

$ഗൃഹനിര്‍മ്മാണശേഷം ഗൃഹനാഥന് ആരോഗ്യം നഷ്ടപ്പെട്ടാല്‍ കിഴക്കുഭാഗം പരിശോധിക്കണം

 

ഗൃഹനാഥന്റെ ജാതകത്തിലെ ഗ്രഹനിലയിലെ ലഗ്നത്തിന് ശുഭഗ്രഹബന്ധം വരിക, നാലാംഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, കേന്ദ്രത്തിലും, ത്രികോണത്തിലും ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, ലഗ്നം ചരരാശിയോ, ഉഭയരാശിയോ ആവുക, പൃച്ഛകന്‍ (ചോദ്യകര്‍ത്താവ്) വടക്കുകിഴക്ക് ദിക്കുകളില്‍ നോക്കി ചോദ്യം ചോദിക്കുക എന്നിങ്ങനെ കണ്ടാല്‍ വസ്തുവില്‍ ശല്യമില്ലായെന്ന് പ്രാരംഭ നിരീക്ഷണം നടത്താമെങ്കിലും വസ്തുവില്‍ പ്രവേശിച്ച് സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടതുതന്നെയാണ്.

മറിച്ച് വാസ്തുശല്യം പ്രശ്‌നത്തിലോ, ജാതകചിന്തയിലോ വ്യക്തമായി എങ്കിലും വാസ്തുസന്ദര്‍ശനം വാസ്തുശല്യ നിര്‍മ്മാര്‍ജ്ജനത്തിന് സഹായിക്കും. ആയതിനാല്‍ വാസ്തുശല്യം ഉണ്ട് എന്ന തോന്നല്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്നുവെങ്കില്‍ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

പ്രശ്‌നം കൊണ്ടോ, ക്ലേശാനുഭവങ്ങള്‍ കൊണ്ടോ, പെന്‍ഡുലം കൊണ്ടോ മറ്റ് ഏതെങ്കിലും തരത്തിലോ വാസ്തുശല്യം ബോധ്യമായാല്‍ ആ ശല്യം കണ്ടെത്തി അത് എടുത്തുകളഞ്ഞ് ദോഷപരിഹാരങ്ങള്‍ ചെയ്യണം. പ്രശ്‌നത്തില്‍ ബാധാഗ്രഹം ചരരാശിയില്‍ കണ്ടാല്‍ ക്ഷദ്രത്തെ മാറ്റാന്‍ എളുപ്പമാണ്. ഉഭയരാശിയിലാണെങ്കില്‍ പ്രയത്‌നിച്ച് മാറ്റാവുന്നതാണ്. സ്ഥിരരാശിയിലാണെങ്കില്‍ മാറ്റുക സാധ്യമല്ല (ക്ഷുദ്രമുളളത് വീടിന് അടിയിലാണെങ്കില്‍ വീട് കുഴിക്കുക സാധ്യമല്ലല്ലോ). അവിടെ പരിഹാരങ്ങള്‍ ചെയ്ത് വാസ്തുശല്യവീര്യം ഇല്ലാതാക്കണം.

പരിഹാരങ്ങള്‍

ഭൂമി വാങ്ങി വീട് വയ്‌ക്കുന്നതിന് മുന്‍പേ വാസ്തുദോഷങ്ങള്‍ പരിശോധിപ്പിക്കുന്നത് തന്നെയാണ് നല്ലത്. ഭൂമിയില്‍ വീട് കെട്ടികഴിഞ്ഞ് പൂര്‍ണ്ണമായ വാസ്തുദോഷപരിഹാരങ്ങള്‍ സാധ്യമാവുകയില്ല. വാസ്തുപൂജ, പഞ്ചശിരസ്ഥാപനം എന്നിവയും സ്ഥിരരാശിയിലെ വാസ്തുശല്യത്തിന് വീട്ടില്‍ വച്ച് 9 ദിവസത്തെ സമ്പൂര്‍ണ്ണ രാമായണ പാരായണം, ഒന്‍പത് ദിവസത്തെ അഖണ്ഡനാമജപം എന്നിവയും പരിഹാരങ്ങളാണ്.

ഉഭയരാശിയിലെ രാശിശല്യം പരിഹരിക്കുന്നതിന് ദോഷത്തിന്റെ തീവ്രത അനുസരിച്ച് മഞ്ഞള്‍, അരിപ്പൊടി, കുങ്കുമം എന്നിവ ഉപയോഗിച്ച് ഒന്‍പത് അംഗുലം വീതിയിലും, ഒന്‍പത് അംഗുലം നീളത്തിലും സ്വാസ്തിക ചിഹ്നം വീടിന്റെ വശങ്ങളില്‍ വരയ്‌ക്കുന്നത് നല്ലതാണ്. എന്നിരുന്നാലും വാസ്തുശല്യം മനസ്സിലാക്കി ശല്യം ഉളള സ്ഥലം കുഴിച്ച് ക്ഷൂദ്രം വെളിയിലെടുത്ത് കളയുന്നതിനും തുടര്‍ന്ന് പരിഹാരങ്ങള്‍ ചെയ്യുന്നതിനും ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Kerala

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

Kerala

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.