കറുകച്ചാല്‍: ഹിന്ദുഐക്യവേദി കറുകച്ചാല്‍ പഞ്ചായത്തുയോഗം പ്രസിഡന്റ് വി.എസ് രാമചന്ദ്രക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ഏകാത്മതാ കേന്ദ്രത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുക്കള്‍ നേരിടുന്ന സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍, ദളിത് പീഢനങ്ങള്‍, ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിനുള്ള പ്രശ്‌നങ്ങള്‍, ക്ഷേത്രഭൂമി കയ്യേറ്റങ്ങള്‍, ആദിവാസി ശിശുമരണങ്ങള്‍ എന്നിങ്ങനെ സര്‍ക്കാരിന്റേയും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഹിന്ദുദ്രോഹ നടപടികള്‍ക്കെതിരെ ഭാരവാഹികള്‍ സംസാരിച്ചു. വൈ:പ്രസിന്റ് രാജു വെള്ളയ്‌ക്കല്‍, താലൂക്ക് പ്രസിഡന്റ് റ്റി.ഈര്‍ രവീന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പണിക്കര്‍ വൈ:പ്രസിഡന്റുമാരായ ശശിധരക്കുറുപ്പ്, അരവിന്ദാക്ഷന്‍ നായര്‍, സെക്രട്ടറി മന്‍മദക്കുറുപ്പ്, ശശാങ്കന്‍, രമേശ്‌ഗോപന്‍ എന്നിവര്‍ പ്രസംഗിച്ചു.
















