പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്് രാത്രികാലങ്ങളില്‍ വെളിച്ചമില്ല. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതു കാരണം റിങ് റോഡിലും കെഎസ്ആര്‍ടിസി ജംഗ്ഷനിലുമെല്ലാം സന്ധ്യ കഴിഞ്ഞാല്‍ അന്ധകാരമാണ്. രാത്രി യാത്രക്കാരും വ്യാപാരികളുമാണ് ഏറെ ബുദ്ധിമുട്ടിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കു മാറ്റിയതോടെ രാത്രി ബസിനു വന്നിറങ്ങുന്നവരും പോകാനുള്ളവരുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ് ടൗണിലൂടെ നടക്കുന്നത്.
ബസ് സ്റ്റേഷന് പരിസരത്ത് വൈദ്യുതി നിലച്ചാല്‍ ഇരുട്ടാണ്. വൈദ്യുതി നിലയ്ക്കുമ്പോള്‍ പകരം ഒരു സംവിധാനം ഇതേവരെ ബസ് സ്റ്റാന്‍ഡില്‍ ഇല്ല. ശബരിമല തീര്‍ഥാടകര്‍ അടക്കം വന്നുപോകുന്ന തിരക്കേറിയ ബസ് സ്റ്റേഷന് പരിസരത്തെ അന്ധകാരം ഏറെ ബുദ്ധിമുട്ടുകള്‍ക്കു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: