ശരിയായ ബോധം ഉണ്ടായാലും ശരിയായ കര്‍മ്മം അനുഷ്ഠിക്കാത്ത ഒരുത്തന് ശരിയായ ബോധമുണ്ടായി എന്നിരുന്നാലും ക്രമേണ ആ ബോധം മന്ദീഭവിച്ച് ബോധമില്ലാത്ത ഒരുവനെപ്പോലെയാകും.
ഒടുവില്‍ അവന്‍ മഹാപാപി എന്ന മഹാഭാരം കൊണ്ട് മൂടി വെളിയിലേക്കു കര്‍മ്മം കൊണ്ട് പ്രകാശിച്ച് ജന്മം ഒടുക്കുവാന്‍ സാധിക്കയില്ലെന്ന് നിശ്ചയം. അതിനാല്‍ ഏവനൊരുത്തനെങ്കിലും കര്‍മ്മത്തിനു മടിയനായാല്‍ ജന്മം പാഴായി എന്നറിയണം. മായ നീങ്ങണമെങ്കില്‍ പരിപൂര്‍ണ്ണബോധത്തിന് തുല്യമായി കര്‍മ്മമൊടുങ്ങണം. അപ്പോള്‍ സൂര്യന്‍ പ്രകാശിക്കുന്നത്‌പോലെ ലോകത്തില്‍ അവന്‍ സ്വയംഭൂവായി പ്രകാശിക്കും.
















