കര്‍മ്മങ്ങളിലെ വിജയവും പരാജയവും ജീവിതത്തിലെ ജയപരാജയങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല എന്നതാണ് സത്യം.
എന്നാല്‍ ജീവിത വിജയം വലിയൊരു പരിധിവരെ പരാജയത്തോടുള്ള നമ്മുടെ സമീപനത്തെ ആശ്രയിച്ചരിക്കുന്നു. കര്‍മ്മം ലക്ഷ്യം കണ്ടില്ല എന്ന സ്ഥിതി വിശേഷം തന്നില്‍തന്നെ തോല്‍വിയാകുന്നില്ല. രണ്ട്‌സാദ്ധ്യതകള്‍ അത് മുന്നോട്ട് വയ്‌ക്കുന്നു. എന്നേയുള്ളൂ. വിജയസാദ്ധ്യത പരാജയസാദ്ധ്യത എന്നിവ ഈ സാദ്ധ്യതകളെ സാക്ഷാത്കരിക്കുന്നത് നമ്മള്‍തന്നെയാണ്.
ഉദ്ദിഷ്ടകാര്യം സാദ്ധ്യമായില്ല എന്നതിന്നാല്‍ പ്രത്യാശയും ഉത്സാഹവും വെടിഞ്ഞ് തളര്‍ന്നിരിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ നാം പരാജയത്തെ സാക്ഷാത്കരിച്ചിരിക്കുന്നു. മറിച്ച് പ്രസ്തുത സന്ദര്‍ഭത്തില്‍ ഒളിഞ്ഞിരിക്കുന്ന പാഠം ഗ്രഹിക്കുന്നുവെങ്കില്‍ നാം വിജയത്തെ സാക്ഷാത്കരിച്ചിരിക്കുന്നു.
















