ഹിംസയുടെ വദനകുഹരത്തിലേയ്‌ക്ക് പായുന്നതിലാണ് യഥാര്‍ത്ഥമായ അഹിംസയടങ്ങിയിരിക്കുന്നത്. അതിനാല്‍ അക്രമ ബുദ്ധിയായ ഏതൊരാളിനേയും മനുഷ്യപ്രകൃതിയിലേയ്‌ക്ക് ആനയിക്കാന്‍ കഴിയും.
ഗാന്ധിജി
സ്വാതന്ത്ര്യത്തിനുനേരേ ഒരുഭീഷണി മാത്രമേയുള്ളൂ; അത്ദാരിദ്ര്യമാണ്.-
ഒരു മഹാന്‍
സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോള്‍ പുനഃരാരുമില്ല.
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ
വരാ ശരത്തിങ്കലതൊന്നുപോലും –
മഹാകവി കെ. സി.
എളിയവര്‍ ഈശ്വരന്റെ പ്രതിനിധികളാണ്. കഷ്ടപ്പെടുന്നവരെല്ലാം അദ്ദേഹത്തിന്റെ പ്രതിനിധികളത്രേ.
മഹാകവി ടാഗോര്‍
ഏതൊരുവന്‍ സ്വാതന്ത്ര്യത്തെ നല്‍കാന്‍ തയ്യാറില്ലയോ അവന്‍ എപ്രകാരമുള്ള സ്വാതന്ത്ര്യത്തേയും പ്രാപിക്കാന്‍ അര്‍ഹനല്ല.
എബ്രഹാം ലിങ്കന്‍
ഒരു ദേവാലയമേഉള്ളൂ, ശരീരം. ഒരു ദേവനേയുള്ളൂ, മനസ്. മനോജയം തന്നയാണ് മഹാജയം, മനസിന്റെ സ്വസ്ഥതതന്നെ ആനന്ദം.
സ്വാമി ബ്രഹ്മാനന്ദ.
കായത്തില്‍ പറ്റീടുന്ന പങ്കങ്ങളശേഷവും
തോയത്തില്‍സ്‌നാനം ചെയ്താല്‍ പോയീടുമതെന്നിയേഉള്ളകത്തുളവാകും ദോഷങ്ങള്‍ പോകുന്നീല ഉള്ളു നന്നാകാന്‍ രാഗദ്വേഷാദി പോയീടണം
വ്യാസന്‍
തന്നിലേയ്‌ക്കമാത്രം നോക്കുവാനുള്ള പ്രവണതമൂലം നാം സ്വയം വഞ്ചിതരായിത്തീരുന്നു. ദൈവത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പിച്ച ഒരു ജീവന് ഒരിക്കലും സ്വാര്‍ത്ഥനിഷ്ഠനായി ജീവിക്കാന്‍ സാധ്യമല്ല
ഗുരു ഗോവിന്ദസിംങ്
തങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന ബോധം വരുന്നത് വരെ അവര്‍ ഉപദേശിക്കുന്നവരെ എതിര്‍ക്കും. മനസിലാക്കി കഴിഞ്ഞാല്‍ സ്വയമേവ തിരുത്തും. അതുവരെ നാം ക്ഷമിക്കുക, വീണ്ടും പറയുക.
ഗുരുജി.
മനുഷ്യര്‍ ഉഴുന്നുപോലെയാണ് തിരികല്ലിനിടയ്‌ക്ക് പെട്ടിരിക്കുന്നു, അരഞ്ഞുപോകും. അതിനാല്‍ കല്ലിന്റെ നടുക്കുള്ള ആണിയോട് ചേര്‍ന്ന് കിടക്കുന്ന അരികള്‍ അരയാതെ രക്ഷപ്പെടുന്നു. അതുകൊണ്ട് ആണിയില്‍ അതായത് ഈശ്വരനില്‍ ശരണാഗതനാകണം. .എന്നാലേ മുക്തി ലഭിക്കൂ.
ശ്രീരാമകൃഷ്ണദേവന്‍
















