കരവാളൂര്‍ ബി.പ്രമോദ്കുമാര്‍
പുനലൂര്‍: കേരള-തമിഴ്‌നാട് അതിര്‍ത്തിയായി ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ സ്‌കാനര്‍ സംവിധാനം വരുന്നു.
അതിര്‍ത്തി പിന്നിട്ട് സ്പിരിറ്റും കഞ്ചാവും പാന്‍മസാലകളും ഏറെയെത്തുന്നു എന്ന ഖ്യാതിയുള്ള ചെക്ക് പോസ്റ്റാണ് ആര്യങ്കാവിലേത്. യാതൊരുവിധ ആധുനിക പരിശോധനാ സംവിധാനങ്ങളും ഇല്ലാത്ത ഏക ചെക്ക്‌പോസ്റ്റ് ആയിരുന്ന ആര്യങ്കാവില്‍ എക്‌സൈസ് കമ്മീഷണര്‍ ആയി ചാര്‍ജ്ജെടുത്ത ഋഷിരാജ് സിങ്ങിന്റെ പ്രത്യേക ഉത്തരവിന്‍ പ്രകാരമാണ് സ്‌കാനാര്‍ സ്ഥാപിക്കുന്നത്.
തമിഴ്‌നാട് കടന്ന് സ്പിരിറ്റ് നിര്‍ബാധം കടന്നുവരുന്ന പാതയായിരുന്നു ആര്യങ്കാവിലേത്. അടുത്ത നാളുകളില്‍ തന്നെ പുനലൂരില്‍ നിന്നുമാത്രം തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവന്ന അഞ്ഞൂറ് കിലോയോളം പാന്‍മാസാല പിടികൂടിയിരുന്നു.
കഞ്ചാവും വന്‍തോതില്‍ കടത്തികൊണ്ടുപൊയ്‌കൊണ്ടിരുന്ന ചെക്ക് പോസ്റ്റില്‍ നീളന്‍കമ്പികള്‍ മാത്രമായിരുന്നു ഇതുവരെ പരിശോധനകള്‍ ഉണ്ടായിരുന്നത്. കച്ചിലോറികള്‍ക്കുള്ളിലും, കാറ്റാടികഴകള്‍ നിറച്ച വാഹനങ്ങളിലും മീന്‍വണ്ടികളിലും മുട്ടകയറ്റി വരുന്ന വണ്ടികളിലും സമാന്തരമായി അറകള്‍ നിര്‍മ്മിച്ചും മറ്റും കടത്തി കൊണ്ടുവന്ന ലോഡുകള്‍ പലകുറി ഇവിടെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ ഒറ്റുക്കാരുടെ സഹായത്താലുള്ള റെയ്ഡുകളും പിടികൂടലും മാത്രമായിരുന്നു. ഇത്തരത്തില്‍ പിടികൂടുന്ന സ്പിരിറ്റും ലഹരിവസ്തുക്കളും കടത്തികൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുത്ത് വിടുകയും ലോഡ് പിടിച്ചെടുക്കുകയും ചെയ്യുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ സ്രോതസ്സ് കണ്ടെത്താന്‍ കഴിയാറില്ല. എന്നാല്‍ ശക്തമായ രീതിയില്‍ പരിശോധനകള്‍ നടത്തുകയും ആധുനിക ഉപകരണങ്ങളുടെ ഉപയോഗവും ശക്തിപ്പെടുത്തുന്നതോടെ കിഴക്കന്‍മേഖല കടന്നെത്തുന്നത് ലഹരിവസ്തുക്കളുടെ കടന്നുവരവിന് അറുതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കിഴക്കന്‍ മേഖല. വനമേഖല കേന്ദ്രമാക്കി കഞ്ചാവ് കൃഷിയും വ്യാജവാറ്റും ഏറുമ്പോള്‍ എക്‌സൈസ് വകുപ്പിന് മദ്യ-കഞ്ചാവ് ലോബികളുടെ നേരിടാന്‍ യാതൊരുവിധ സംവിധാനങ്ങളുമില്ല. തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് ലോബികളുടെ നേരിടുവാന്‍ യാതൊരുവിധ സംവിധാനങ്ങളുമില്ല.
















