പത്തനംതിട്ട: മലബാര്‍ മാവ് കര്ഷകസമിതിയുടേയും എക്സ്പോസല് കൗണ്‍സില്‍ ഓഫ് റിസോഴ്സിന്റേയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപം ആരംഭിച്ച മാമ്പഴമേള ശ്രദ്ധേയമാകുന്നു. നാടന്‍ മാങ്ങകള്‍ക്ക് പുറമേ ആന്ധ്രാ അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും മാങ്ങകളും മേളയിലുണ്ട്. ആന്ധ്രായില്‍ നിന്നുള്ള മല്ലിക, ബംഗനപള്ളി എന്നിവയും സേലംനീലം, കാലാപാടി, അബ്ബര്‍, റുമാനി, നീലം തുടങ്ങിയ ഇനങ്ങളും മേളയിലുണ്ട്. മൂവാണ്ടന്‍, കുറ്റിയാട്ടൂര്‍, പ്രയൂര്‍, സിന്ദൂരം, മല്‍ഗോവ, പൈലി, കിളിച്ചുണ്ടന്‍ തുടങ്ങിയ ഇനങ്ങളും മേളയില്‍ ലഭ്യമാണ്.
തോട്ടങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന മാങ്ങ മൂപ്പനുസരിച്ച് തരംതിരിച്ച് അറക്കപ്പൊടി, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ മൂപ്പ് എത്താത്തവ പഴുക്കില്ല. പഴുപ്പിക്കാനുള്ള മൂപ്പ് എത്താത്തവ തരംതിരിച്ച് ഉപ്പിലിട്ട മാങ്ങ, സ്ക്വാഷ്, അച്ചാര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റും. കേരള കാര്‍ഷിക സര്‍വകലാശാല ഉത്തരമേഖലാ ഗവേഷണകേന്ദ്രം പീലിക്കോടിന്റെ സാങ്കേതിക വിദ്യ സഹായത്തോടെയാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഉപ്പിലിട്ട മാങ്ങയടക്കം മാങ്ങയുടെ തന്നെ 15ല്‍പരം അച്ചാറുകള്‍ കൂടാതെ ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരിമുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ചുവന്നുള്ളി, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകളുടെ രുചി വൈവിധ്യം അനുഭവിച്ചറിയാം.
ചക്ക കൊണ്ടുുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചക്ക ഹല്‍വ, ചക്കവരട്ടിയത്, ചിപ്സ്, അച്ചാര്‍, ചക്ക അപ്പം, പള്‍പ്പ്, ജാം, സ്ക്വാഷ്, പായസം, അട, ചക്കക്കുരു, ചമ്മന്തിപ്പൊടി തുടങ്ങി ചക്കക്കൊണ്ടുള്ള നാല്പതില്പരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. മൈസൂരില്‍ നിന്നുള്ള ആദിവാസി ഗോത്രസമൂഹം തയാറാക്കുന്ന ഹെയര്‍ ഓയില്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ ആയുര്‍വേദ ഉത്പന്നങ്ങള്‍, ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തയിനം ഓര്‍ഗാനിക് സോപ്പുകള്‍, 100 ശതമാനം പരിശുദ്ധമായ തേനിന്റെയും മൂല്യവര്‍ധിത ഉത്പന്നങ്ങളായ ജിഞ്ചര്ഹണി, ഗാര്‍ലിക് ഹണി തുടങ്ങിയ തേനിന്റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മേളയിലുണ്ട്.
മേളയോടനുബന്ധിച്ച് യുപി, രാജസ്ഥാന് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ബെഡ്ഷീറ്റുകള്‍, ലേഡീസ് ടോപ്പുകള്‍, ജന്റ്സ്, ഖാദി കുര്‍ത്തകള്‍, തിരിപ്പൂര്, ലുധിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എക്സ്പോര്‍ട്ട്, ക്വാളിറ്റി കിഡ്സ് വെയറുകള്‍, ടീ ഷര്‍ട്ടുകള്‍, കൂടാതെ വൈവിധ്യമാര്‍ന്ന കിച്ചണ്‍ ടൂള്‍സ്, ഫാന്‍സി വസ്തുക്കള്‍ എന്നിവയും വില്പനയ്ക്കുണ്ട്. ഏതെടുത്താലും 60 രൂപയുടെ സ്റ്റാള്‍ ഉത്പന്ന വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: