കടുത്തുരുത്തി: മാഞ്ഞുര്‍ പഞ്ചായത്തില്‍ ഡങ്കിപനിയും മഞ്ഞപിത്തവും പെരുകുന്നു. അശങ്കാകുലരായ ജനം നെട്ടോട്ടത്തില്‍. കടുത്തുരുത്തിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ യോഗം വിളിച്ച് ശുചികരണവും അനുബന്ധപ്രവര്‍ത്തനങ്ങളും ഉര്‍ജിതമാക്കന്‍ തിരുമാനിച്ചെങ്കിലും യാതൊരു പ്രവര്‍ത്തനവും നടന്നില്ല. ഡങ്കപനിയുടെ ആദ്യ റിപ്പോര്‍ട്ട് മാഞ്ഞുരില്‍ നിന്നായിരുന്നു. ഇവിടെ ശക്തമായപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ ഒതുങ്ങുകയായിരുന്നു. ഇരുപതോളം ഡങ്കിപനികളാണ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സ്വകാര്യശുപത്രിയില്‍ ചികില്‍സ തേടിയവരാണ് അധികവും ശരാശരി 60 പേര്‍ക്ക് മുകളില്‍ ഡങ്കി പനിയും 40 ഓളം പേര്‍ക്ക് മഞ്ഞപിത്തവും ഉളളതായിട്ടാണ് അറിയുന്നത് അടിയന്തിരമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലങ്കില്‍ വലിയദുരിതമായി മാറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
















