Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദളിതരോടും വര്‍ഗശത്രുത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 08:28 pm IST
inVicharam

പാവങ്ങളുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎം പക്ഷെ ദളിതരെ പാവങ്ങളായല്ല കാണുന്നത്, പീഡിപ്പിക്കപ്പെടേണ്ടവരായിട്ടാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് ആദിവാസി ഗോത്രമഹാസഭയും സാധുജന വിമോചന മുന്നണിയും മറ്റും സിപിഎം വിരുദ്ധരായി മാറിയത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനും ഇപ്പോള്‍ സിപിഎം വിരുദ്ധനാണ്.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചത് സമൂഹത്തില്‍ നിലനിന്ന തീണ്ടല്‍-തൊട്ടുകൂടായ്‌മ മൂലമാണ്. ക്ഷേത്രപ്രവേശന വിളംബരം ഇതിന് ഒരു പരിധിവരെ മാറ്റം വരുത്തി. അധഃസ്ഥിതര്‍ സാമൂഹ്യ മുഖ്യധാരയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ഇതിനുവിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും. ദളിത് വിദ്യാര്‍ത്ഥിയായ ജിഷയുടെ കൊലപാതകം ഇതിന് തെളിവാണ്.

കണ്ണൂരില്‍ ദളിത് സഹോദരിമാരുടെ നേരെ നടന്ന അക്രമം സിപിഎമ്മിന്റെ നിഷേധാത്മക സമീപനത്തിന്റെ തെളിവാണ്. കുട്ടിമാക്കൂലിലെ ദളിതരായ അഞ്ജനയെയും സഹോദരിയെയും സിപിഎം നിയന്ത്രിത പോലീസ് പിടിച്ച് ജയിലില്‍ അടച്ചത് ജാമ്യംലഭിക്കാത്ത കുറ്റത്തിനാണ്. സംഭവം നടന്നത് ഇക്കഴിഞ്ഞ ജൂണ്‍ 11 നാണ്. ഈ സഹോദരിമാര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് കേസ് കൊടുത്തിരിക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സാധാരണ നിലയിലുള്ള ജീവിതം അസാധ്യമാണ്.

അറസ്റ്റിലായ ഒരു ദളിത് യുവതി തന്റെ പിഞ്ചുകുഞ്ഞിനെയുംകൊണ്ടാണ് ജയിലില്‍ പോയത്. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മനുഷ്യത്വരഹിതമായ പ്രതികരണം സ്ത്രീ കുട്ടിയുമായി ജയിലില്‍ പോകുന്നത് ആദ്യസംഭവമല്ല എന്നായിരുന്നു.

സാഹിത്യകാരനായ സക്കറിയ പറയുന്നത് കേരളത്തില്‍ സ്റ്റാലിന്‍ യുഗത്തിലെ ‘ഗുലാഗ്’ നിലവില്‍ വന്നിരിക്കുകയാണ് എന്നാണ്.

സിപിഎം ഇപ്പോള്‍ ദളിത് ബഹിഷ്‌കരണ നയമാണ് സ്വീകരിക്കുന്നത്. ജയില്‍ മോചിതയായശേഷം അഞ്ജന ആത്മഹത്യാശ്രമം നടത്തി ഇപ്പോള്‍ ആശുപത്രിയിലാണ്. ഷംസീര്‍ എന്ന സിപിഎം എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവ് ദിവ്യയും അഞ്ജനയുടെ കുടുംബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അപവാദപ്രചാരണങ്ങളാണ് അഞ്ജനയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതും. സി.കെ.ജാനുവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് സിപിഎം കാലങ്ങളായി തുടരുന്ന ദളിത് വിരുദ്ധ സമീപനമാണ്.

സിപിഎമ്മിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ഈ ദളിത്-വിരുദ്ധ നയം കേരളത്തെ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാക്കി മാറ്റും. ഇതിന്റെ സൂചനയാണ് കണ്ണൂരിലെ ദളിത് കുടുംബത്തിനുനേര്‍ക്ക് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന ധാര്‍ഷ്ട്യം. കുറ്റംചെയ്തവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനല്ല, ഇരകളെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിതര്‍ക്കും ജീവിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിപക്ഷമായ ബിജെപി പുതിയ സമരമുഖം തുറക്കാന്‍ പോകുന്നത്.

സിപിഎമ്മില്‍നിന്ന് അകന്ന സി.കെ.ജാനു ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കൊപ്പമാണ്. കേരളം ഭരിക്കുന്ന സിപിഎം പിന്നാക്കക്കാരോട് കാണിക്കുന്ന അക്രമം സഹിക്കാവുന്നതിലും അധികമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറയുന്നു. കേരളത്തെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കശാപ്പുശാലയാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കണ്ണൂരില്‍ ദളിത് സഹോദരിമാര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയത് ന്യായീകരിക്കാനാവില്ല എന്ന്

ബിജെപി നേതാവു കൂടിയായ അഭിഭാഷകന്‍ ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തുന്നു.

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ നഴ്‌സിങ് കോളേജില്‍ ക്രൂരമായ റാഗിങ്ങിനിരയായ ദളിത് പെണ്‍കുട്ടിയെ മലയാളികളായ സഹപാഠികള്‍ അധിക്ഷേപിച്ചത് അവളെ കറുമ്പി എന്ന് വിളിച്ചായിരുന്നു. കക്കൂസ് കഴുകാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചതിന്റെ ഫലമായി ഈ വിദ്യാര്‍ത്ഥിയുടെ അന്നനാളം ദ്രവിച്ചിരിക്കുകയാണ്.

ആറുമാസത്തേക്ക് ഒന്നും കഴിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവം നടന്നത് കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലായതിനാല്‍ കേരളത്തിലെ സഖാക്കള്‍ക്ക് മിണ്ടാട്ടമില്ല. ഇതും സിപിഎമ്മിന്റെ ദളിത് വിരുദ്ധമനോഭാവം പുറത്തുകൊണ്ടുവരുന്നുണ്ട്. കേരളത്തില്‍ ദളിത് പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവര്‍ക്കെങ്ങനെ കര്‍ണാടകയിലെ ദളിത് പീഡനത്തെ വിമര്‍ശിക്കാനാവും! കേരളം സിപിഎം ഭരണത്തിനുകീഴില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ വീണ്ടും ഭ്രാന്താലയമാകുകയാണോ? സാക്ഷര കേരളം, സാംസ്‌കാരിക കേരളം, സമത്വ കേരളം-ഇതെല്ലാം അര്‍ത്ഥശൂന്യമായ വാക്കുകള്‍ ആണെന്നാണ് മുന്‍പറഞ്ഞ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കേരളം സാംസ്‌കാരികമായി പുറകോട്ട് പോകുന്നെങ്കില്‍ അതിനുത്തരവാദിത്വം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമുണ്ട്. കാരണം അവരാണ് രാഷ്‌ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കേരളീയ നവോത്ഥാനം അട്ടിമറിച്ച് ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയമായിക്കൊണ്ടിരുന്ന കേരളത്തെ വീണ്ടും അധഃപതനത്തിലേക്ക് നയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.