ലോകപ്രശസ്തിയാര്‍ജിച്ച കഥകളിദൃശ്യകലപോലെ ശ്രവ്യകലയായും അറിയപ്പെടുന്നു. അതിന് പ്രധാന പങ്കുവഹിക്കുന്നത് ചെണ്ടയും, പാട്ടും, മദ്ദളവും ഇടയ്‌ക്കയുമാണ്. കഥകളി കേളിയ്‌ക്കുതന്നെ ചില പ്രത്യേകതകളുണ്ട്. മുഖം കൊട്ടിയശേഷം അലങ്കാരം കൊട്ടുകയും അവസാനം ധനാശിയ്‌ക്കു കൊട്ടിവയ്‌ക്കുന്നതുപോലെ കൊട്ടി അവസാനിപ്പിക്കുകയുംചെയ്യുന്നു.
അതുപോലെ മദ്ദളക്കേളിയ്‌ക്ക് (അരങ്ങുകേളി ധനാശികൊട്ടി അവസാനിപ്പിക്കുന്നത് മേളക്കാരുടെ കഴിവിനെ കാണിക്കുന്നു) മേളവും പാട്ടുകാരുടെ വൈഭവത്തിനെ എടുത്തുകാട്ടുന്ന പദവും സമന്വയിപ്പിച്ചുകൊണ്ടുള്ള മേളപ്പദവും തുടര്‍ന്ന് പ്രസിദ്ധമായ ഗീതാ ഗോവിന്ദത്തിലെ
‘മഞ്ജുതര’ എന്ന അഷ്ടപദി വിവിധകാലങ്ങളില്‍ ഓരോചരണങ്ങള്‍ വിവിധ രാഗങ്ങളില്‍ പാടി അതാത് കാലത്തില്‍ മദ്ദളക്കാരനും ചെണ്ടക്കാരനും എണ്ണങ്ങള്‍കൊട്ടി ധൃതകാലത്തില്‍ അവസാനിപ്പിച്ച് മേളപ്രധാന ഭാഗത്തിലേയ്‌ക്ക് പ്രവേശിക്കുന്നു.
തായമ്പകയുടേയോ കേളിയുടേയോ എണ്ണങ്ങള്‍കൊട്ടി അവസാനിപ്പിച്ച് എടവട്ടം, തുടര്‍ന്ന് തീറിലേയ്‌ക്കും (അവസാന ഭാഗങ്ങള്‍)കടന്ന് കൊട്ടിത്തീര്‍ക്കുന്നു.
ഭാനുദേവ്
















