തിരുവല്ല: വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ ജല അതോറിറ്റി സര്‍ക്കിള്‍ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് ഒടുവില്‍ വലിയ പ്രതീക്ഷയോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസറിന് ചുമതലയുള്ള സര്‍ക്കിള്‍ ഓഫീസ് ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കനത്ത മഴയിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചതോടെ പലയിടങ്ങളിലും പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
ശബരി മലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് സര്‍ക്കിള്‍ ഓഫീസ്് പരിധിയില്‍ വരുക.നിലവില്‍ 3 ഡിവിഷന് ഓഫീസുകളുടെയും ,ഏഴ് സബ് ഡിവിഷന് ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്ട്രോള് ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ കിതച്ച് നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ അടക്കം പോസ്റ്റ് ചെയ്യേണ്ടതുണ്ട്. മെയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എസ്. സജിത്ത് റിട്ടയര്‍ ചെയ്തു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചാര്‍ജജ്. പക്ഷേ ഇവിടെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാബിന് അടഞ്ഞ് കിടപ്പാണ്.
സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലയിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സഥലങ്ങളില്‍ പ്രോജക്ടു വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ല കളരിയായത്. ആവശ്യം വേണ്ടത്. ടെക്നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്, മൂന്ന് ഡ്രാഫ്റ്റ്മാന്,ഒരു ഹെഡ്ക്ലര്‍ക്ക്, രണ്ട് എല്‍ ഡി €്ക്ലാര്‍ക്കുമാര്‍, രണ്ട് യൂ.ഡി €്ക്ലാര്‍ക്കുമാര്‍,ഒരു ്ക്ലാസ്സ് ഫോര്‍,ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികയാണ് ഇവിടെ ഒഴിവുളളത് എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല.ശബരിമലയടക്കം പത്തനംതിട്ട ജില്ല,കുട്ടനാട് താലൂക്ക്,ചങ്ങനാശ്ശേരി താലൂക്ക് എന്നിവയുടെ അടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാന സര്‍ക്കാര്‍ കേന്ദ്രം കെടുകാര്യസ്ഥതമൂലം സമയക്രമം തെറ്റി കാലവിളംമ്പത്തിന് വഴിതുറക്കുകയാണ്.
സര്‍ക്കാര്‍ എത്ര കാര്യക്ഷമമായി നടപടികളെടുത്താലും തലപ്പത്തുളള ഉദ്യോഗസ്ഥ പ്രമുഖര്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നില്ലന്നതിന്റെ നേര് ചിത്രമാണ് നമുക്കിവിടെ കാണാനാവുക.മേജര്‍ പ്രോജക്ടുകളെക്കുറിച്ചു നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന സബ്മിഷനുകളും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പോലും വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത് വഴിയുണ്ടാവുക. ഫയലുകള്‍ തീര്‍പ്പാക്കാനാവാതെ ഇവിടെ കുമിഞ്ഞ് കൂടുകയാണ്.
ഭരണം മാറിയതോടെ ജല അതോറിറ്റിയിലെ ട്രാന്‍സ്ഫര്‍, പോസ്റ്റിംഗ് എന്നിവ വീണ്ടും സി.ഐ.റ്റി.യു.യൂണിയന്റെ നിയന്ത്രണത്തിലായി ഓഫീസിനുളളിലെ ഭരണപരമായ കാര്യങ്ങള്‍ പോലും ഏക പക്ഷീയമായി തങ്ങള്‍ തീരുമാനിക്കുമെന്നായതോടെ ജീവനക്കാര്‍ ഇങ്ങോട്ട് വരാതെയുമായി. ഇതേ സമയം ഒരു ഹെഡ് ക്ലാര്‍ക്കിനെയും, രണ്ട് യൂ.ഡി.ക്ലാര്‍ക്കുമാരെയും ഇവിടേക്ക് പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ അവര്‍ ജോയിന്‍ ചെയ്തില്ല. വകുപ്പ് മന്ത്രിക്കും, വാട്ടര്‍ അഥോറിറ്റി എം.ഡി.ക്കും ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ നടപടി മാത്രം വൈകുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ വന്നു കിട്ടിയ ഈ സൗഭാഗ്യം ചില കേന്ദ്രങ്ങളുടെ ബോധ പൂര്‍വ്വമായ സമീപനം കൊണ്ട് നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നു.ആവശ്യമായ ജീവനക്കാരെ പോസ്റ്റു ചെയ്തുകൊണ്ട് ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: