അടൂര്‍: പറക്കോട് ടി.ബി ജംഗ്ഷന്സമീപമുളള ടാര്‍മിക്സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേത്യത്വത്തില്‍ സമരം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങളുയര്‍ത്തുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം നഗരസഭാ കൗണ്‍സിലര്‍ അലാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രനാഥടാഗോര്‍ റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി പറക്കോട് അന്‍സാരി,നിരപ്പില്‍ അഷറഫ്, ഗോപി, ചന്ദ്രന്‍പിളള,പ്രഭാകരന്,അജയകുമാര്‍,ധനീഷ്,ബഷീര്‍,എസ്.ബിനു എന്നിവര്‍ പ്രസംഗി ച്ചു.നിരവധിസ്ത്രീകളും സമരത്തില്‍ പങ്കെടു ത്തു. പ്ലാന്റിനടുത്തുളള വീട്ടുകാരാണ് പുകകൊണ്ടുവലയുന്നതെന്ന് സമരത്തിനെ ത്തിയവര് പറഞ്ഞു.അന്തരീക്ഷത്തില്‍ സദാനേരവും പൊടിപടലം തങ്ങിനില്ക്കു കയാണ്. എം.സിറോഡിന്റെ നിര്‍മ്മാണത്തിനാ യാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെപ്ലാന്റ് നിര്‍മ്മിച്ചത്.റോഡ്നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പതിബെല്‍ പ്ലാന്റ്വിട്ടു. തുടര്‍ന്ന് മററ്റോഡുക ളുടെ പണികള്‍ക്കായി മാറി മാറി കരാറുകാര്‍ ഇവിടെതന്നെ പ്ലാന്റ്പ്രവര്ത്തിപ്പിക്കുകയായിരു ന്നു.ഇപ്പോള്‍ പത്തനാപുരംമണ്ഡലത്തിലെ റോഡ് നിര്‍മ്മാണത്തിനുളള ടാര്‍മിക്സ് ചെയ്ത് കൊണ്ടുപോകുന്നത് ഇവിടെനിന്നാ ണ്. പ്ലാന്റ്പ്രവര്ത്തിക്കുന്ന സമയങ്ങളില്‍ സമീപവാസികള്‍ കതകും ജനാലയും അടച്ച് വീടിനുളളില്‍ കഴിയേണ്ടഅവസ്ഥയാണ്.കാറ്റി ന്റെ ഗതിയനുസരിച്ച് പുകവിവിധ ദിശകളിലേ ക്ക് വ്യാപിക്കും.ചിലനേരം അസഹ്യമായ ഗന്ധ വും ഉണ്ട്.പുകയും ദുര്‍ഗന്ധവുംകാരണം പ്രദേശവാസികള്‍ക്ക് ശ്വാസംമുട്ടലും തുമ്മലും സമീപവാസികള്‍ക്ക് ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. പ്ലാന്റ് നിര്‍ത്തലാക്കണ മെന്നാവിശ്യപ്പെട്ട് നിരവധിസമരങ്ങളും നടന്നിരുന്നു. ഒന്പത്മാസംമുന്പ് നാട്ടുകാര്‍ റോഡ്ഉപരോ ധിക്കുകയും അടൂര്‍ ആര്.ഡി.ഒ സ്ഥലത്ത് എത്തിചര്ച്ചനടത്തുകയും തുടര്‍ന്ന് കളക്ടറു ടെ ചേംമ്പറില്യോഗം നടന്നിരുന്നു. നിശ്ചിത ദിവസത്തിനുളളില്‍ പ്ലാന്റിന്റെപ്രവര്ത്തനം നിര്‍ത്താമെന്ന് ഉറപ്പ്ലഭിച്ചിരുന്നതായും എന്നാ ല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര് ത്തനം നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: