Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിവരാവകാശം വിലക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 10:51 am IST
inVicharam

മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യസ്വഭാവമുള്ളതല്ലെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണമെന്നുമുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും ഈ പതിവ് നിര്‍ത്തലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ലഭിച്ച പ്രഹരമാണ്. വിവരങ്ങളുടെ സത്യസന്ധതയും അതിനെക്കുറിച്ച് അറിവുള്ള സമൂഹവും അഴിമതി തടയാനും സര്‍ക്കാരിനെ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാക്കാനും സഹായിക്കും.

മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കാര്യപരിപാടിയും മിനുട്‌സും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അത് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണെന്നും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടത് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനുവിന്റെ അപേക്ഷയിന്മേലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ കോപ്പി വെബ്‌സൈറ്റില്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മെത്രാന്‍ കായല്‍ നികത്തല്‍, സന്തോഷ് മാധവന്റെ ഭൂമിയ്‌ക്കു കരമൊടുക്കാനുള്ള അനുമതി മുതലായ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ ബിനുവിന്റെ അപേക്ഷ പത്ത് ദിവസത്തിനുള്ളില്‍ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്ന വിവരങ്ങളുടെ കോപ്പികള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ രേഖകള്‍ കാണാന്‍ അവസരം നല്‍കണമെന്നും സിഐസി ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പുകള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധമാക്കണമെന്നാണ് നിയമം.

കാരണം എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ കീഴിലാണ്.

വിവരാവകാശ നിയമം പാസ്സായത് പത്തുകൊല്ലം മുന്‍പാണ്. ഇപ്പോള്‍ കേരള സിഐസി സംസ്ഥാന സര്‍ക്കാരിനോട് പത്തുദിവസത്തിനകം തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണം എന്നുത്തരവിട്ടത് സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തടയാന്‍ സഹായകമാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം മാത്രം പ്രസിദ്ധീകരിക്കാമെന്ന രീതി കൊണ്ടുവന്നത്.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയുമായി. എന്നാല്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തുന്ന രീതിക്ക് പിണറായി വിരാമമിട്ടു. 1957 ല്‍ ഇഎംഎസ് മന്ത്രിസഭ തുടങ്ങിവച്ച രീതിക്കാണ് ഇതോടെ അന്ത്യമായത്. കേരള സര്‍ക്കാരുകള്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ പലതും മറച്ചുവെയ്‌ക്കാറുണ്ടായിരുന്നു. ചില മന്ത്രിമാര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ മാത്രം അറിയിക്കുന്ന രീതിയായിരുന്നു അവര്‍ തുടര്‍ന്നത്.

ഇത് ജനപ്രാതിനിധ്യ ഭരണത്തിനെതിരാണ്. മന്ത്രിസഭാ തീരുമാനങ്ങളും മന്ത്രിസഭാ കുറിപ്പുകളും ഉത്തരവുകളും വിവരാവകാശ നിയമപ്രകാരം ജനങ്ങളെ അറിയിക്കേണ്ടതാണ്. കേരള സെക്രട്ടറിയേറ്റ് മാനുവലും ഇതുതന്നെ അനുശാസിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ വമ്പിച്ച കോഴനല്‍കുന്നവര്‍ക്കോ വേണ്ടി നിയമവിരുദ്ധമായി ഉത്തരവിറക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ക്ക് അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ട്.

പ്രത്യേകിച്ച് വിവാദവിഷയങ്ങള്‍. വിവാദ ഉത്തരവുകള്‍, തങ്ങളുടെ പാദസേവകരെ പ്രീണിപ്പിക്കുന്ന ഉത്തരവുകള്‍, കോഴ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഉത്തരവുകള്‍ മുതലായവ കേരള സര്‍ക്കാരുകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്‌ക്കാറാണ് പതിവ്.

ഇതിന് തെളിവായിരുന്നല്ലോ മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവും കടമക്കുടി ഉത്തരവും സന്തോഷ് മാധവന് ഭൂമി പതിച്ചുനല്‍കാനുള്ള നീക്കവും നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിവെച്ചിട്ടുള്ള പോബ്‌സ് ഗ്രൂപ്പിനോടുള്ള പ്രീണനനയവും മറ്റും. പക്ഷെ ഈ ഉത്തരവുകള്‍ ചോര്‍ത്തപ്പെടുകയും അത് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു. പിണറായി നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരും പ്രധാന ഉത്തരവുകള്‍ രഹസ്യമായി വയ്‌ക്കാനാണ് ശ്രമിക്കുന്നത്.

ഇതിനെതിരെയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമം 2005 ല്‍ പാസ്സാക്കിയതുതന്നെ ജനങ്ങള്‍ക്ക് വിവരങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉദാത്തമായ ലക്ഷ്യം ജനസേവനമാകണം.

അവരുടെ അറിയാനുള്ള അവകാശത്തില്‍ കത്തിവയ്‌ക്കലല്ല. അഴിമതിക്കാരും ജനങ്ങളെ അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ഭരണാധികാരികളാണ് സര്‍ക്കാരിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ മറച്ചുപിടിക്കുന്നത്. വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരുന്നാല്‍ അനീതിക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തില്ലെന്ന ധാരണയാണ് ചില ഭരണാധികാരികള്‍ക്കുള്ളത്. എന്നാല്‍ ഇത് വിവരസാങ്കേതിക വിദ്യയുടെ യുഗമാണെന്നും എത്ര രഹസ്യമാക്കിവെയ്‌ക്കുന്ന വിവരങ്ങളും പുറത്തുവരാന്‍ വളരെ എളുപ്പമാണെന്നും ഭരിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.