ഗോപാലം ഭൂലീലാവിഗ്രഹ
ഗോപാലം കുലഗോപാലം
ഗോപീലേഖനഗോവര്‍ദ്ധന
ധൃതിലീലാലാലിതഗോപാലം
ഗോഭിര്‍ന്നിഗദിതഗോവിന്ദ
സ്ഫുടനാമാനം ബഹുനാമാനം
ഗോപീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം
ഭൂമിയിലെ അവതാരലീലയ്‌ക്കായി ഗോപാലരൂപത്തെ കൈക്കൊണ്ടവനും വംശയശസ്സിനെ പാലിച്ചവനും ഗോപിമാര്‍കളിക്കുന്ന ഗോവര്‍ദ്ധന പര്‍വതത്തെ കൈയില്‍ ധരിക്കുക എന്ന ലീലയാല്‍ ഗോപന്മാരെ ആനന്ദിപ്പിച്ച് വേദങ്ങളില്‍പറയപ്പെടുന്ന ഗോവിന്ദനെന്ന വ്യക്തിനാമത്തോടുകൂടിയവനും അനേകം നാമങ്ങളുള്ളവനും ഗോപികള്‍ക്ക് കാണാന്‍ കഴിയുന്ന ദൂരത്തില്‍ വിളങ്ങുന്നവനും പരമാനന്ദസ്വരൂപനും ഗോപനും ആയ ഗോവിന്ദനെ നമസ്‌ക്കരിക്കുവിന്‍.
















