ശ്രീമദ് ഭഗവദ്ഗീതയിലെ പത്താമദ്ധ്യായം മുപ്പത്തഞ്ചാമത്തെ ശ്ലോകം ഇങ്ങനെയാണ്.
ബ്രഹത്സാമ തഥാ സാമ്‌നാം
ഗായത്രീ ഛന്ദസാമഹം
മാനസാനാം മാര്‍ഗ ശീര്‍ഷോ..ഹം
ഋതൂനാം കുസുമാകരംഃ
എന്നത് ഇത് മലയാള ഭാഷയിലാക്കുമ്പോള്‍ സാമവേദങ്ങളില്‍ ബൃഹത്സാമ എന്നറിയപ്പെടുന്ന ഗാനം ഞാനാണ്. ഛന്ദസ്സുകളില്‍ ഗായത്രി ഞാനാണ്, മാസങ്ങളില്‍ മാര്‍ഗശീര്‍ഷമാസവും ഋതുക്കളില്‍ വസന്തകാലവും ഞാനാണ്. എന്ന അര്‍ത്ഥംലഭിക്കുന്നു.
മഹാവിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാര്‍ത്ഥനോട് പറയുന്ന വസ്തുതയാണ്.
ഇവയിലെ വസന്ത ഋതുവാണ്, ചാതുര്‍വര്‍ഷരീതിയിലെ കാലഗണനയനുസരിച്ച് സംവത്സരത്തിന്റെ ആദ്യരണ്ട് മാസങ്ങളിലായി വ്യാപിച്ചിരിക്കുന്നത് ചൈത്രവും, വൈശാഖവും ആണ് മാസങ്ങള്‍. ഈരണ്ടു മാസങ്ങളില്‍ മാമ്പഴവും ചക്കയും സുലഭമായി ലഭിക്കുന്നു.
അതിന്നാല്‍ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീവെങ്കിടേശ്വരഭഗവാന്റെ മിക്കക്ഷേത്രങ്ങളില്‍ വസന്ത ഋതുക്കാലത്ത് സന്ധ്യയ്‌ക്ക് ‘വസന്ത ഒലക’ എന്ന പൂജയ്‌ക്ക് ശേഷം ഈ രണ്ടു ഫലങ്ങളും ചെരുതായി നുറുക്കി നിവേദ്യം വിതരണംചെയ്യുന്നു. അതായത് വൈശാഖമാസത്തിന്റെ പ്രാധാന്യം ആ മാസം വസന്ത ഋതുവില്‍ പെട്ടതിനാലാണെന്ന് മനസ്സിലാകുന്നു.
ചാന്ദ്രസംവത്സരത്തിലെ ഒന്‍താം മാസമാണ് മാര്‍ഗശീര്‍ഷം. ഈമാസത്തിന്റെ സമകാല സൗരവര്‍ഷമാസം വൃശ്ചികമാസമാണ്. ഈ മാര്‍ഗശീര്‍ഷമാസ ശ്രേഷ്ഠത മനസ്സിലാക്കിക്കൊണ്ടാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍ വൃശ്ചികോത്സവം നടത്തുന്നത്. ശ്രീമഹാവിഷ്ണുവിന്റെ ദശാവതാരത്തിലെ പൂര്‍ണ മനുഷ്യരൂപത്തിലെ അവതാരം വാമനാവതാരം മുതല്‍ക്കാണ്.
അക്കാരണത്താല്‍ ശ്രീവാമനന്റെ ജന്മനക്ഷത്രമായ തിരുവോണ നക്ഷത്രത്തിന്റന്ന് (മാര്‍ഗ ശീര്‍ഷ മാസ ശ്രാവണ നക്ഷത്രം)ആണ് വൃശ്ചികോത്സവത്തിന്റെ ആറാട്ടുദിനമായി തിരുവോണം എടുക്കുക. ശ്രീ മഹാ വിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വര ഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെ ചിലക്ഷേത്രങ്ങളിലും ഇതേ മാസ-നാളിലാണ് ആറാട്ടുത്സവം കൊണ്ടാടുക.
പശ്ചിമകൊച്ചിയിലെ വെങ്കിടാചലപതി ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ശ്രീവെങ്കിടാചലപതിക്ഷേത്രം, ചെറായിയിലെ ശ്രീവരാഹവെങ്കിടേശ്വരക്ഷേത്രം, എന്നിവിടങ്ങളില്‍ മാര്‍ഗശീര്‍ഷ,(വൃശ്ചിക) മാസ തിരുവോണനാളില്‍ ആറാട്ടുത്സവം നൂറ്റാണ്ടുകളായി കൊണ്ടാടുന്നുണ്ട്. ചെറായി ക്ഷേത്രത്തില്‍മാത്രം മകീരം(മാര്‍ഗശീര്‍ഷ) നാളിലായിരിക്കും ആറാട്ടുത്സവം.
വസ്തുത ഇതാണെന്നിരിക്കെയാണ് മെയ്31ലെ സംസ്‌കൃതി പേജില്‍ ‘മാധവന് പ്രിയപ്പെട്ടമാസം’ എന്നശീര്‍ഷക ലേഖനത്തില്‍ വൈശാഖമാസമാണ് ‘മാധവന്’ (വിഷ്ണു ഭഗവാന്) പ്രിയപ്പെട്ടമാസമെന്ന് വിവരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
















