Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അടിസ്ഥാന സൗകര്യങ്ങളില്ല സാംബവ കോളനിയിലെ ദുരിതങ്ങള്‍ കണ്ട് നാട്ടുകാരനായ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 05:54 pm IST
in Kozhikode

പേരാമ്പ്ര: സിപിഎം ഭരിക്കുന്ന പേരാമ്പ്ര പഞ്ചായത്തിലെ ചേര്‍മല സാംബവ കോളനിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സന്ദര്‍ശനം. കോളനിയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട കരടുരേഖ ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം സുജാത മനയ്‌ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

നിലവിലെ പകുതിയിലേറെ വീടുകളും താമസയോഗ്യമല്ല. താമസിക്കാവുന്ന വീടുകളിലാവട്ടെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടുകള്‍ അടിയന്തരമായി ഷീറ്റിട്ട് സുരക്ഷിതമാക്കാനും കിടന്നുറങ്ങാന്‍ പാകത്തില്‍ തറയില്‍ ഷീറ്റ് വിരിക്കാനും പട്ടികജാതി വികസവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ പട്ടികജാതി വിഭാഗത്തിന് മൂന്നുലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. സാംബവ കോളനിയുടേത് പ്രത്യേക കേസായി പരിഗണിച്ച് കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും.

വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്‌ക്കകം കോളനിയില്‍ വൈദ്യുതിയെത്തിക്കാന്‍ കെ.എസ്.ഇ.ബിക്ക് മന്ത്രി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായി കോളനിയില്‍ കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണം. കോളനിയുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ജില്ലാപഞ്ചായത്ത് ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കോളനിയുടെ ഇരുഭാഗങ്ങളിലുമുള്ള റോഡുകളെ ബന്ധിപ്പിച്ച് മധ്യത്തിലൂടെ നടപ്പാതനിര്‍മിക്കാനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോളനിയില്‍ ടോയ്‌ലെറ്റ് സംവിധാനം പഞ്ചായത്ത് ഏര്‍പ്പെടുത്തും.

പ്രദേശത്തെ ഗവ. വെല്‍ഫെയര്‍ സ്‌കൂളില്‍ കോളിനിയിലെ മുഴുവന്‍ കുട്ടികളെയും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോളനിയില്‍ പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങുന്നതിന്റെ സാധ്യതയെ കുറിച്ച് പഠിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് യോഗം രൂപം നല്‍കി. കോളനിയിലെ മുഴുവന്‍ പേരെയും ബി.പി.എല്‍ പട്ടികയില്‍ പെടുത്തുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടും. പട്ടയമില്ലാത്തവര്‍ക്ക് പട്ടയം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. നിലവില്‍ പട്ടയം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അപേക്ഷ സമര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ പട്ടികജാതി വികസന വകുപ്പിന് നിര്‍ദേശം നല്‍കി. കോളനി നിവാസികളുടെ ചികില്‍സയ്‌ക്കാവശ്യമായ പണം പട്ടികജാതി വികസന വകുപ്പ് നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

30 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയുടെ വികസനത്തിന് സമഗ്ര പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി.സി ബാലന്‍ തയ്യാറാക്കിയ കരടുരേഖയിന്‍മേല്‍ പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ മന്ത്രി ഉറപ്പുനല്‍കി.

കരട് രേഖയും ചര്‍ച്ചയിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി കോളനിയുടെ വികസനത്തിനുള്ള സമഗ്രരേഖ തയ്യാറാക്കുന്നതിന് ജില്ലാകലക്ടറെ ചുമതലപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.