കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗ്ഗവാസനനകളുടെ കലാമാമാങ്കമായ ദേവ്ജി- ബി. കെ.എസ് ബാലകലോത്സവം-2016 ജൂണ്‍ വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥിയും ദേവ്ജി ജുവലറി ഉടമ പ്രകാശ് ദേവ്ജി വിശിഷ്ടാതിഥിയും ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറല്‍സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദാശാബ്ധങ്ങളുടെ ചരിത്രമുള്ള ബാലകലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങാളായി സമാജം അംഗം അല്ലാത്ത കുട്ടികള്‍ക്കും പങ്കെടുത്തു മത്സരിക്കാനുള്ള അവസരം നല്‍കിവരുന്നു. കേരളത്തിലെ സ്കൂള്‍ യുവജനോത്സവത്തിലെ അതേ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് ജനറല്‍ കണ്‍വീനര്‍ ഡി.സലിം അറിയിച്ചു
ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷവും ബാലകലോത്സവത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. 500 ഓളം കുട്ടികളാണ് ഇപ്രാവശ്യം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് അഞ്ചു ഗ്രൂപ്പുകളിലായി വിവിധ വേദികളിലായി ഏതാണ്ട് 250 ഇനങ്ങളില്‍ കുട്ടികള്‍ മാറ്റുരച്ചു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും കലാപ്രതിഭ,(3,4,5 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം), കലാതിലകം,(3,4,5 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം) ,ബാലതിലകം(1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം) ,ബാലപ്രതിഭ(1,2 ഗ്രൂപ്പുകളിലെ കുട്ടികള്‍ മാത്രം), സാഹിത്യരത്ന ,സംഗീത രത്ന ,നാട്യരത്ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ എന്നിവര്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക എന്ന് സംഘാടകര്‍ അറിയിച്ചു.
ലോകപ്രശസ്ത നര്‍ത്തകിമാര്‍ ആയ ഡോ:ദീപ്തി ഓംചേരി ബല്ല, ചിത്ര വിശ്വേശ്വരന്‍ എന്നിവരാണ് ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം-2016ന്റെ നൃത്ത ഇനങ്ങളുടെ വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍കണ്‍വീനര്‍ ഡി.സലിമിനെ 39125889 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: