കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ പള്ളിയ്‌ക്കല്‍ മാങ്കുന്ന് ഏലാതോടിലേക്ക് ഇറങ്ങാനുള്ള കല്‍ക്കെട്ട് ഇടിഞ്ഞു. പുനര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ല. തോട്ടിലേക്ക് കന്നുകാലികളെ ഇറക്കി കുളിപ്പിക്കാനും വാഹനങ്ങള്‍ ഇറക്കാനുമൊക്കെയുള്ള വഴിയുടെ കല്‍ക്കെട്ടാണ് ഇടിഞ്ഞു തള്ളിയത്. മുകള്‍ഭാഗത്ത് കാര്യമായ ഇടിവ് തട്ടാതെ അടിഭാഗത്തെ കെട്ട് ഇടിഞ്ഞുതള്ളിയിരിക്കുകയാണ്.
ഏലായിലേക്ക് കൊയ്‌ത്ത്, മെതി യന്ത്രങ്ങളിറക്കാനും വളവും മറ്റും കൊണ്ടുപോകാനും ഉപകരിച്ചിരുന്ന വഴിയാണ് തകര്‍ച്ചയിലായത്. പള്ളിക്കല്‍ പണയില്‍ റോഡില്‍ അമ്മിണിപ്പാലത്തിന് സമീപത്തായാണ് ഈ തോടും അപകടാവസ്ഥയിലുള്ള കല്‍ക്കെട്ടും. അടിയന്തിരപരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
















