കാലടി: പന്ത്രണ്ടു വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടുവേല ചെയ്യിപ്പിച്ചതിന് കാലടി ആശ്രമം റോഡില്‍ പാറേലി വീട്ടില്‍ അലി (47) പോലീസ് പിടിയിലായി. ഏഴ് അടിയോളം പൊക്കികെട്ടിയിരിക്കുന്ന അലിയുടെ വീട്ടു മതിലിനോട് ചേര്‍ന്ന് തുണി അലക്കുന്ന ബാലികയെ കണ്ട നാട്ടുകാര്‍ ബാലാവകാശ കമ്മീഷണറെ വിവരം അറിയിച്ചു.
അലക്കുവാനും, മുറ്റം അടിക്കുവാനുമാണ് തന്നെ നിറുത്തിയിരിക്കുന്നത് എന്ന് പെണ്‍കുട്ടി തെളിവെടുപ്പിനെത്തിയ ബാലവകാശ കമ്മീഷനോട് പറഞ്ഞു. പ്രതിഫലം അമ്മയാണ് കൈപ്പറ്റാറുള്ളത് എന്ന് കുട്ടി പറഞ്ഞു.
തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് കാലടി പോലീസ് സ്ഥലത്തെത്തിയ വീട്ടുടമയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടിയെ കാക്കനാട് ചൈല്‍ഡ് ഹോംമിലേക്ക് മാറ്റുകയും ചെയ്തു. കാലടി മേഖലയില്‍ ബാലവേല വ്യാപകമായി നടക്കുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാറില്ല.
രണ്ടാഴ്ച മുമ്പ് കാലടി എംസി റോഡില്‍ കീര്‍ത്തി സ്തംഭത്തിന് സമീപം പൂതിയതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തില്‍ 13 വയസ്സുകാരനായ അന്യസംസ്ഥാന കുട്ടിയെ കൊണ്ട് പണിയെടുപ്പിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇടപെടുകയും രണ്ട് പേര്‍ക്കെതിരെ കേസ്സ് എടുത്തിരുന്നു.
















