എബിവിപി നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം
തൃശൂര്‍: തലശ്ശേരി സിപിഎം ഓഫീസില്‍ ദളിത് യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടന്ന പരിപാടി സംസ്ഥാനസമിതി അംഗം സി.എസ്.അനുമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാകണ്‍വീനര്‍ അജിത് വി.ആര്.അദ്ധ്യക്ഷത വഹിച്ചു. ജോ.കണ്‍വീനര്‍ അര്ജ്ജുനന്, ഹരികൃഷ്ണന്, സുജിത്, ശശി, ലക്ഷ്മിപ്രിയ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: