Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യോഗ വിശ്വചക്രവാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:39 pm IST
inVicharam

2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്‌ട്രീയ യോഗാദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്‌ട്ര സഭ തീരുമാനിച്ചു. 2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്‌ട്ര സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ഒരാശയമായിരുന്നു യോഗാദിനം. യോഗാ ദിനത്തില്‍ മാത്രമല്ല, നിത്യവും പിന്തുടരാവുന്ന ഒരു യോഗചര്യ, ‘യോഗ പ്രോട്ടോക്കോള്‍’ എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും മോടിയിലും വ്യാപ്തിയിലും ഈ വര്‍ഷവും യോഗാദിനം ആചരിക്കപ്പെടുന്നു.

യോഗാദിനം ഇങ്ങനെ ആചരിക്കുന്നതിനെ കഴിഞ്ഞവര്‍ഷം ചില പുരോഗമനവാദികളും പാരമ്പര്യവാദികളും വ്യത്യസ്ത കാരണങ്ങള്‍കൊണ്ട് വിമര്‍ശിക്കുകയുണ്ടായി. പുരോഗമനവാദികളുടേയും, ചില മതവിഭാഗങ്ങളുടേയും ആക്ഷേപം യോഗ പ്രചരിപ്പിക്കുന്നത് ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ്. പാരമ്പര്യവാദികളുടെ ആക്ഷേപം ‘യോഗ പ്രോട്ടോക്കോള്‍’ നിര്‍ദ്ദേശിക്കുന്ന ശാരീരികാഭ്യാസങ്ങളോ, ഇന്ന് യോഗ എന്ന പേരില്‍ പ്രചാരത്തിലിരിക്കുന്ന മുറകളോ യഥാര്‍ത്ഥ യോഗ അല്ലെന്നും, യോഗയെന്നാല്‍ ഒരു ശാരീരിക വ്യായാമമാണെന്ന തെറ്റായ സന്ദേശമാണ് ഈ ആഘോഷം നല്‍കുന്നതെന്നുമാണ്.

ഹിന്ദുത്വ അജണ്ടയല്ല

യോഗാ ദിനത്തെ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമമെന്നും മതേതരത്വത്തിന് വിരുദ്ധമെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ വര്‍ഷം ആക്ഷേപിച്ചത്. ഭാരതത്തില്‍നിന്ന് പട്ടിണിയും ദാരിദ്ര്യവും തുടച്ചുമാറ്റാതെ യോഗ പ്രോത്സാഹിപ്പിക്കുന്ന മോദിയുടെ നയപരിപാടിയെയും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ അഭിമിഖീകരിക്കുന്ന പ്രാഥമിക പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഏകാധിപതികള്‍ സ്വീകരിക്കുന്ന സൂത്രവിദ്യകള്‍ക്ക് സമാനമാണിതെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിക്ക് ലഭിക്കുന്ന ജനസമ്മതി മനസ്സിലാക്കിയതോടുകൂടി പാര്‍ട്ടി ചുവടുമാറ്റി. 2016 ജനുവരി മൂന്നിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ 1200 പേര്‍ പിണറായി വിജയന്റേയും കൊടിയേരി ബാലകൃഷ്ണന്റേയും പി. ജയരാജന്റേയും സമക്ഷത്തില്‍ യോഗാഭ്യാസം നടത്തി.

കഴിഞ്ഞ വര്‍ഷം ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്ന സര്‍ക്കാരിതര സംഘടന സൂര്യനമസ്‌ക്കാരത്തിനും, ഓങ്കാര മന്ത്രത്തിനുമെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ‘യോഗ പ്രോട്ടോക്കോളി’ല്‍ സൂര്യനമസ്‌ക്കാരമില്ല. മാത്രമല്ല, ഓങ്കാരമോ, മറ്റു മന്ത്രങ്ങളോ ഈ പ്രോട്ടോക്കോളില്‍ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ഈ ആക്ഷേപങ്ങളുടെ മുനയൊടിച്ചു. ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സംഘടനയായ ഒഐസി യിലെ 57 അംഗരാഷ്‌ട്രങ്ങളില്‍ യുഎഇ, ഇറാന്‍, ഖത്തര്‍ എന്നിവയടക്കം 47 ഉം, ആകെ 177 രാഷ്‌ട്രങ്ങളും യോഗാദിനാഘോഷത്തിനായുള്ള പ്രമേയത്തെ ഭാരതത്തോടൊപ്പംപിന്തുണയ്‌ക്കുകയുണ്ടായി. ചൈനയും പോളണ്ടുമടക്കം ഐക്യരാഷ്‌ട്രസഭയുടെ ചരിത്രത്തില്‍ 193 അംഗരാജ്യങ്ങളില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ച ഏക പ്രമേയവും ഇതായിരുന്നു. കഴമ്പില്ലാത്ത ആരോപണമാണ് ഹിന്ദുത്വ അജണ്ട എന്ന് ചുരുക്കം.

യോഗയോ മായമോ?

യോഗ വളരെ പ്രാചീനമാണെങ്കിലും, പതഞ്ജലി മഹര്‍ഷിയെയാണ് പൊതുവെ യോഗയുടെ കുലപതിയായി വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ യോഗസൂത്രം അടിസ്ഥാന പ്രമാണമായും, അതിന്‍പ്രകാരം എട്ടായി തിരിച്ച ‘അഷ്ടാംഗയോഗം’ ക്രമപ്രകാരമുള്ള യോഗയായും പറയപ്പെടുന്നു.

യോഗസൂത്രത്തിന്റെ രണ്ടാം അദ്ധ്യായമായ സാധനാപദത്തില്‍ 46-ാം സൂത്രം പറയുന്നത് ‘സ്ഥിരസുഖമാസനം’ എന്നാണ്. സ്ഥിരമായും, സുഖപ്രദമായും ഇരിക്കുന്നതിനെ ആസനം എന്ന് പറയുന്നു എന്നര്‍ത്ഥം. ഒരു കസേരയില്‍ സൗകര്യപ്രദമായി ഇരുന്നാല്‍ അത് അഷ്ടാംഗ യോഗയിലെ ആസനമായി. യോഗമാര്‍ഗ്ഗത്തില്‍ നല്ല പരിജ്ഞാനമുള്ള, യോഗാദിവസത്തില്‍ ആചാര്യനായി തന്നെ എത്തുന്ന പ്രധാനമന്ത്രി മോദി, ‘യോഗ പ്രോട്ടോക്കോളി’ലൂടെ പതഞ്ജലി മഹര്‍ഷിക്കും, അദ്ദേഹത്തിന്റെ യോഗസൂത്രത്തിനും എന്തുകൊണ്ട് പ്രാമാണ്യം കല്‍പ്പിച്ചു?

കാരണം യഥാര്‍ത്ഥ യോഗ ഒരാസനത്തില്‍ നിന്നും മറ്റുള്ളവയിലേക്കുള്ള കേവലവൃത്തമല്ല; അത് കുറഞ്ഞ സാധനയില്‍ നിന്നും ഉയര്‍ന്നവയിലേക്കുള്ള തിരികോണിയാണ്. ശാരീരികാഭ്യാസമാണ് ഇപ്പോള്‍ പകര്‍ന്നുനല്‍കുന്ന യോഗയുടെ മാര്‍ഗ്ഗം. എന്നാല്‍ അതിന്റെ ലക്ഷ്യം അതിലും മഹത്തരമാണ് എന്ന മൃദുവായ ഓര്‍മ്മപ്പെടുത്തലാണ് യോഗസൂത്രത്തിനു നല്‍കുന്ന പ്രാമുഖ്യം. യോഗാസനം സ്ഥിരവും, സുഖപ്രദവുമാക്കി അഷ്ടാംഗയോഗത്തിലെ ഉയര്‍ന്ന ചര്യകളിലേക്ക് പോകാനുള്ള ക്ഷണപത്രമാണത്.

പ്രധാനമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ യോഗാദിന സന്ദേശത്തില്‍ മെയ്‌വഴക്കമോ, കഠിന ശാരീരിക മുറകളോ അല്ല യോഗയുടെ ലക്ഷ്യമെന്നും, ഒരു സംഗീതക്കച്ചേരിക്ക് മുന്‍പ് തന്ത്രികള്‍ മുറുക്കി തയ്യാറെടുക്കുന്ന പോലാണ് യോഗയില്‍ ആസനത്തിന്റെ സ്ഥാനമെന്നും പറഞ്ഞത് ഇവിടെ കൂട്ടിവായിക്കുക.

വീണ്ടെടുക്കേണ്ടുന്ന യോഗ

അഷ്ടാംഗയോഗത്തിന്റെ അംഗങ്ങള്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. യമം എന്നാല്‍ അഹിംസ- സത്യ (സന്ധത)- ആസ്‌തേയ (മോഷ്ടിക്കാതിരിക്കുക)- ബ്രഹ്മചര്യ- അപരിഗ്രഹ (മോഹിക്കാതിരിക്കുക) എന്നിവ പാലിക്കുകയാണ്. യോഗയുടെ ഒന്നും രണ്ടും അംഗങ്ങളായ യമനിയമങ്ങള്‍ പാലിച്ചവനെങ്ങനെ സാധനയുടെ തണലില്‍ ലൈംഗികദുരാചാരങ്ങളിലേക്ക് പോകാനാകും?

ഭാരതം തന്റെ സംസ്‌കാരമെന്തെന്ന് സ്വയം വെളിപ്പെടുത്തിയില്ലെങ്കില്‍, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അത് വളച്ചൊടിച്ച് അവരവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലോകമെമ്പാടും വിളമ്പിക്കൊണ്ടിരിക്കും. ഈ കുറവു പരിഹരിക്കുന്നതിനുള്ള ശക്തമായ കാല്‍വെയ്‌പ്പാണ് യോഗക്കായി അന്താരാഷ്‌ട്ര തലത്തില്‍ ഒരു ദിവസം സമര്‍പ്പിക്കുന്നതിലൂടെ ഭാരതം നേടിയെടുത്തിരിക്കുന്നത്.

(അര്‍ത്ഥശാസ്ത്ര വെഞ്ചേഴ്‌സ് (ഇന്ത്യ) എല്‍എല്‍പിയുടെ സിഇഒയും, ജോധ്പൂര്‍ നാഷ്ണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ഗവേഷകനുമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.