ചാലക്കുടി: രണ്ട് ജീപ്പുകളിലായി വിദേശമദ്യം കടത്തിയ സംഘത്തെ അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.വെറ്റിലപ്പാറ സ്വദേശികളായ പുല്ലോക്കരന് സാജു(48), പുത്തന്‍വീട്ടില്‍ ജയന്(45), എറണാകുളം കുന്നത്തുനാട് സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടില്‍ സതീഷ്(49), തിരവാംകുളം ദീപക് ഭവനില്‍ ദീപക്(28)എന്നിവരാണ് അറസ്റ്റിലായത്. അതിരപ്പിള്ളി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ എ.നൗഷാദും സംഘവും ചേര്‍ന്ന് ഇവരില്‍ നിന്നും പതിനഞ്ച് ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. വാഴച്ചാലില്‍ വെച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.അതിരപ്പിള്ളി വാഴച്ചാല്‍ മേഖലകളില്‍ വ്യാപകമായി വിദേശ മദ്യ വില്‍പ്പന നടക്കുന്നതായി പരാതിയുണ്ട്.
ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചാണ് മദ്യ വില്‍പ്പന നടക്കുന്നത്.കുറഞ്ഞ വിലയിലുള്ള മദ്യം ഇവര്‍ക്ക് കൂടിയ വിലക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ഉപയോഗം ആദിവാസി മേഖലകളില്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാറാരോഗങ്ങളുടെ പിടിയിലാണ് പലരും.നിരവധി പേരാണ് പല അസുഖങ്ങള്‍ കാരണം മരണപ്പെടുന്നത്.ജോലി ചെയ്ത് കിട്ടുന്ന പണം കൂടുതലും മദ്യത്തിനും,മയക്ക് മരുന്ന് അടക്കമുള്ള ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ആദിവാസി ഊരുകളില്‍ മദ്യത്തിന്റെയും മറ്റും ഉപയോഗം വര്‍ദ്ധിക്കാതെ ഇരിക്കുന്നതിന് ബോധവത്ക്കരണ പരിപാടികളും മറ്റും നടത്തുവാന്‍ അധികൃതര്‍ തയ്യാറാവേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: