ചെങ്ങാലൂര്‍ : വായന സ്വഭാവമാക്കിയാല് അത് ജീവിതത്തില്‍ പ്രയോജനപ്പെടുമെന്നും മാടമ്പ് കുഞ്ഞുകുട്ടന്. എസ്.എന്‍. പുരം ഗുരുമന്ദിരത്തില്‍ ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന്റെ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയിലൂടെ നാടിന്റെ സംസ്കാരം അറിയണമെന്നും പഴയകാല സാഹിത്യ രചനകളെ യുവ തലമുറ അടുത്തറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തംഗം ബേബി കീടായി മാടമ്പിന് ഉപഹാര സമര്‍പ്പണം നടത്തി. പി.വി. ജെന്സണ്, എം.ബി. യതീന്ദ്രദാസ്, സാന്ദ്ര ഷാജു, തോബി തോട്ട്യാന്‍, സജിത്ത് കോമത്തുക്കാട്ടില്‍, കെ.ജി. ഗിരീന്ദ്രബാബു, ജിബിന്‍ പുതുപ്പുള്ളി, കെ.ആര്. സുജയ്, കെ.എസ്. സുനീഷ്, എന്‍.പി. മുരളി, കെ. ഭാഗ്യനാഥ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: