ദശോപനിഷത്തുകള്‍, ഗീത, ബ്രഹ്മസൂത്രം എന്നിവയെ ചേര്‍ത്ത് പ്രസ്ഥാനത്രയങ്ങള്‍ എന്നു പറയുന്നു. മനുഷ്യന്റെ ഘടനയും പ്രകൃതിയോടുള്ള പ്രതികരണവും
പ്രകൃതിയിലെ സത്യങ്ങളെയാണ് വേദശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നത്. ഈ തത്ത്വങ്ങളെ ഹിന്ദു പ്രയോഗത്തില്‍ കൊണ്ടുവരുന്നതാണ് അവന്റെ മതം. ഈതത്ത്വങ്ങളെ സ്‌ക്ഷാത്ക്കരിക്കാനും നിലനിര്‍ത്തി പിന്‍തലമുറയ്‌ക്ക് കൊടുക്കാനുമുള്ള കഴിവ് മനുഷ്യന് മാത്രമാണുള്ളത്.
പ്രപഞ്ചത്തിന്റെ ഭാഗമായി ഒരുവന്‍തീരുമ്പോള്‍ അവനായിത്തന്നെ (ഭേദബുദ്ധിയില്ലാത്ത അഹം ബോധത്തോടുകൂടി) ജീവിക്കുകയും വേണം. മനുഷ്യന്റെ സവിശേഷമായ ഘടനയാണ് അതിന് അവനെ പ്രാപ്തനാക്കുന്നത്. എന്ന ഋഷിശ്വരന്മാരുടെ കണ്ടെത്തലാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറ.-ബാഹ്യപ്രകൃതിയിലെ വിഷയങ്ങളെ അനുഭവിക്കാനുള്ള പ്രേരണ മനുഷ്യനുണ്ട്.
പ്രകൃതിയിലെ വിഷയങ്ങളെ അഞ്ചായി തിരിച്ചിരിക്കുന്നു. ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം. അഞ്ച് വിഷയങ്ങളെ സ്വീകരിക്കാന്‍ മനുഷ്യന് അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ചെവി, ത്വക്ക്, കണ്ണ്, നാക്ക് മൂക്ക് എന്നീ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളിലൂടെ യഥാക്രമം ശബ്ദം,സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീവിഷയങ്ങള്‍ സ്വീകരിക്കുന്നു. അഥവാ അനുഭവിക്കുന്നു. ഇന്ദ്രിയങ്ങള്‍ സ്വീകരിക്കുന്ന വിഷയങ്ങള്‍ മനസ്സില്‍ എത്തിക്കുന്നു. മനസ്സ് അതിനെ ബുദ്ധിയില്‍ എത്തിക്കുന്നു. ശരീരത്തേക്കാളും സൂക്ഷ്മമാണ് മനസ്സ്, മനസ്സിനെക്കാളും സൂക്ഷ്മമാണ് ബുദ്ധി, ബുദ്ധിക്ക് വിവേക ശക്തിയുണ്ട്.
മനുഷ്യന് മാത്രമുള്ള വിവേകശക്തിയാണ് അവനെ മറ്റെല്ലാജീവികളില്‍നിന്നും വ്യത്യസ്തനാക്കുന്നതും. സൃഷ്ടിയുടെ കിരീടമായി നിലനിര്‍ത്തുന്നതും. നന്മതിന്മകളേയും ശരി തെറ്റുകളേയും തിരിച്ചറിയാന്‍ കഴിയുന്നത് ഈ വിവേകശക്തിയാണ്. ബുദ്ധിക്ക് കിട്ടിയ പ്രേരണയില്‍ തീരുമാനമെടുത്ത് മനസ്സിലേയ്‌ക്ക് തിരിച്ചയക്കുന്നു. മനസ്സ് ശരീരത്തിലേയ്‌ക്കും ശരീരം അതനുസരിച്ച് അഞ്ച് കര്‍മ്മേന്ദ്രിയങ്ങളിലൂടേയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
വാക്ക്, പാണി, പാദം, വായു, ഉപസ്ഥം എന്നിവയാണ് അഞ്ച്. നാം ബാഹ്യലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും അതിന്റെ തനിമയിലല്ല, ഓരോമനുഷ്യര്‍ക്കും പ്രേരണകളോടുള്ള പ്രതികരണങ്ങള്‍ വ്യസ്ഥമാണ്. ഉദാഹരണം ഒരേ സംഭവത്തിനുതന്നെ ദൃക്‌സാക്ഷികള്‍ പലരും ഉണ്ടാകാം. പക്ഷേ അവര്‍ ഓരോരുത്തരും നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ഒന്നുപോലെ ആയിരിക്കുകയില്ല. ഇതിന്റെ കാരണം വാസനകളാണ്.
(തുടരും)
















