മുക്കം: മഴക്കാലത്തെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ റെഡ് ക്രോസ് സൊസൈറ്റി രംഗത്ത്. ഭാരതീയ ചികില്‍സാ വകുപ്പും കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെസ്‌ക്രോസ് സൊസൈറ്റി മുക്കം ബ്രാഞ്ച് മുക്കം മുന്‍സിപ്പാലിറ്റിയില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്ലുരുട്ടി, അഗസ്ത്യന്‍മുഴി, കച്ചേരി, തൂങ്ങുംപുറം എന്നിവിടങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും. 21 ന് യോഗദിനം ആചരിക്കാനും ജൂലൈ രണ്ട്, മൂന്ന് തിയ്യതികളില്‍ സൊസൈറ്റി കോഴിക്കോട്ട് നടത്തുന്ന ദുരന്തനിവാരണ സേനയുടെ പരിശീലന പരിപാടിയിലേക്ക് സേവന സന്നദ്ധരായവരെ പങ്കെടുപ്പിക്കാനും ബ്രാഞ്ച് യോഗം തീരുമാനിച്ചു. ഗര്‍വാസിസ് വട്ടുകളം അദ്ധ്യക്ഷത വഹിച്ചു. പി. പ്രശോഭ് കുമാര്‍, എം.ടി. വേണുഗോപാലന്‍, ശശി വെണ്ണക്കോട്, വി.സി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
















