വടകര: പൊതുവിദ്യാലയങ്ങള്‍ ആകര്‍ഷമാക്കുകയും വിദ്യാലയപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത സൃഷ്ടിക്കാനായി വടകര ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ സര്‍ഗഭേരി ജനകീയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. രമേശ് കാവില്‍ പദ്ധതി വിശദീകരിച്ചു. ലോഗോ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയും കലണ്ടര്‍ വി.ടി. മുരളിയും പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.ടി. അയ്യൂബപ്, എം.കെ. ഭാസ്‌കരന്‍, പി.വി. കവിത, കെ.കെ. നളിനി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.ടി. ശ്രീധരന്‍, ടി.കെ. രാജന്‍, റീന രയരോത്ത്, ശ്യാമള കൃഷ്ണാര്‍പ്പിതം, എ.കെ. വിജയന്‍, പി.കെ. കോയ, പി.കെ. രഞ്ജിത്ത്, ഒ.കെ. കുഞ്ഞബ്ദുള്ള, ശുഭമുരളീധരന്‍, ശിവദാസ് പുറമേരി എന്നിവര്‍ സംസാരിച്ചു.
















