കൊയിലാണ്ടി: പ്രധാനമന്ത്രിയുടെ സന്‍ സദ് ആദര്‍ശ് ഗ്രാമം പദ്ധതിയ്‌ക്ക് കീഴിലുള്ള ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ മാലിന്യം കുന്നുകൂടുന്നു. അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന പേരില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാണ് മാലിന്യം നിറയുന്നത്.
വര്‍ഷങ്ങളായി ഓടയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം കാല്‍നടപ്പാതയില്‍ നിക്ഷേപിച്ചത് കാരണം ജനങ്ങള്‍ക്ക് വഴി നടക്കാന്‍ കഴിയാതായിരിക്കുന്നു;പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, ചേലിയ ടൗണിലും മാലിന്യം കുന്നുകൂടി കിടക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിച്ച ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ഇതിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ അഴുക്കുചാല്‍ മാലിന്യം ഓവുചാല്‍ വഴി കൊണ്ടം വള്ളി, അത്തറച്ചാല്‍ തുടങ്ങിയ ചെങ്ങോട്ടുകാവിലെ കാര്‍ഷിക മേഖലയില്‍ വന്നു ചേരുന്നത് സമീപവാസികശക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം രണ്ടു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്.
ഇത്രയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ സമീപനത്തില്‍ ബി.ജെ.പി.ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് വി.ടി.വിജയന്‍ അധ്യക്ഷനായിരുന്നു.
















