ലക്നൗ: ജനങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ബിജെപി നേതാവ് സംഗീത് സിങ് സോമിന്റെ ‘പൈദല്‍ നിര്‍ഭയ യാത്ര’ ആരംഭിച്ചു. തെക്കന്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന യാത്ര നിലവിലെ ഇവിടുത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ്.
എപ്പോള്‍ വേണമെങ്കിലും വര്‍ഗ്ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്ന ഇവിടങ്ങളിലെ ജനങ്ങളില്‍ ഭയരഹിതമായ ആത്മവിശ്വാസം ഉണ്ടാക്കുകയാണ് യാത്രയുടെ ലക്ഷ്യം.
യുപിയിലെ ജനങ്ങള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉടലെടുക്കാതിരിക്കാന്‍ ഉറപ്പു വരുത്തുമെന്നും സോം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം മുസ്ലീങ്ങളുടെ അക്രമങ്ങളാല്‍ ഹിന്ദു കുടുബങ്ങള്‍ക്ക് കൂട്ടപലായനം ചെയ്യേണ്ടി വന്ന യുപിയിലെ കൈരാന ഗ്രാമത്തില്‍ ബിജെപിയുടെ എട്ടംഗ ഉന്നതതല സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
















