ടി.കെ. രാധാകൃഷ്ണന്‍
കോട്ടയം: മെഡിക്കല്‍ കേളേജ് ആശുപത്രി വളപ്പിലെയും സമീപ റോഡുകളിലെയും വഴിവിളക്കുകള്‍ പ്രകാശിക്കാതായതോടെ ആശുപത്രി പരിസരം ഇരുട്ടിലായി. ഇരുട്ടിലായ വളപ്പിനുള്ളിലെ വിജനമായ ഇടങ്ങളില്‍ സാമൂഹ്യവുരുദ്ധരൂടെ ശല്ല്യം രൂക്ഷമായതായി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി. എമര്‍ജന്‍സി വാര്‍ഡിന്റെയും ജനറല്‍ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കുകളുടെയും, കാന്‍സര്‍ വാര്‍ഡിന്റെയും സമീപങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിളുക്കളാണ് തെളിയാതായിട്ടുള്ളത്. ഇവ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടതായി സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു. മെഡിക്കല്‍ കോളേജ് മുതല്‍ അമ്പലക്കവലവരെയുള്ള വഴിവിളക്കുകള്‍കൂടി തെളിയാതായതോടെ പ്രദേശമാകെ കൂരിരുട്ടിലാകുന്നുവെന്നാണ് ആക്ഷേപം. കുരിശുപള്ളി കവലമുതല്‍ കാന്‍സര്‍ വാര്‍ഡ് വരെയുള്ള വിജനമായ ഭാഗങ്ങളിലാണ് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം. ഇതിന് സമീപമെല്ലാം കാടുകള്‍ കയറി മൂടിയനിലയിലാണ്. ഈ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്ല്യവും രൂക്ഷമാണ്. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്ല്യം ഏറിയതോടെ സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി മരുന്നുവാങ്ങുന്നതിന് പോലും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നടന്നുപോകാന്‍ പോലും ഭയമാണ്. സൗജന്യവിലയില്‍ മരുന്ന് വിതരണം ചെയ്യുന്ന കാരുണ്യ ഫാര്‍മസിയും ആംബുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്നതുമായ പ്രദേശം സന്ധ്യകഴിഞ്ഞാല്‍ വിജനമാണ്. ഇരുള്‍ വ്യാപിച്ചുകഴിഞ്ഞാല്‍ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിലാണ്. കഞ്ചാവ്-മദ്യ-മയക്കുമരുന്ന് ലോബികള്‍ ഇവിടെ യഥേഷ്ടം വിഹരിക്കുകയാണ്. ആശുപത്രിക്ക് പുറത്തുള്ള റോഡില്‍ തെളിയുന്ന ഏക ഹൈമാസ്റ്റ് വിളക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയം. ബസ്സ് സ്റ്റാന്‍ഡ് പരിസരവും സന്ധ്യകഴിഞ്ഞാല്‍ ഇരുളില്‍തന്നെ. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളൊന്നും ഏഴുമണി കഴിഞ്ഞാല്‍ ഇവിടെ കയറാറില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തുകൂടി യാത്രചെയ്ത വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം നടന്നിട്ട് മാസം ഒന്നുപോലും പിന്നിട്ടില്ല. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ഒപി ബ്ലോക്കിന്റെ സമീപവും ഇരുട്ടിലാണ്. ആശുപത്രിയില്‍ പ്രത്യേക ഇലക്ട്രിക്കല്‍ വിഭാഗവും ജീവനക്കാരും ഉണ്ടെങ്കിലും ആശുപത്രിവളപ്പിലെ വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ ഇവര്‍ക്ക് ആവാറില്ല. വഴിവിളക്കുകള്‍ കത്തിക്കാനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണെന്ന് പറഞ്ഞ് വൈദ്യുതി ബോര്‍ഡ് തലയൂരുമ്പോള്‍ ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തും വേണ്ടത്ര ശ്രദ്ധപതിപ്പിക്കാറില്ല. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്ല്യം സഹിക്കാനാവാതെ ഭീതിയുടെ നിഴലില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും സമീപവാസികള്‍ക്കും ഭയാശങ്ക കൂടാതെ ഇതുവഴി നടന്നുപോകാനുള്ള സാഹചര്യം ശ്ൃഷ്ടിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
















