കൊല്ലം: സിപിഎമ്മുകാര്‍ കത്തിച്ച സ്‌കൂട്ടറിന് പകരം മറ്റൊരു സ്‌കൂട്ടര്‍ വാങ്ങി നല്‍കി അക്രമകാരികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ആര്‍എസ്എസ്. കഴിഞ്ഞ മാസമാണ് കടവൂര്‍ സ്വദേശിയും ആര്‍എസ്എസ് നേതാവുമായ വിനോദിന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. പ്രദേശത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തുക സമാഹരിക്കുകയും മറ്റൊരു സ്‌കൂട്ടര്‍ വാങ്ങിനല്‍കുകയുമായിരുന്നു. സ്‌കൂട്ടറിന്റെ താക്കോല്‍ദാന കര്‍മ്മം ആര്‍എസ്എസ് മഹാനഗര്‍ സേവാപ്രമുഖ് ആര്‍.രാമചന്ദ്രന്‍ നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, ജനറല്‍ സെക്രട്ടറി സാംരാജ്, ബിജെപി ഏരിയ പ്രസിഡന്റ് സജി കുരീപ്പുഴ എന്നിവരും പങ്കെടുത്തു.
















