ഉള്ളിയേരി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയഹരിതവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ജൈവവേലി നിര്‍മ്മാണത്തിന് തുടക്കമായി. ജില്ലാപഞ്ചായത്തിന്റെ പരിഗണനയിലുള്ള സമഗ്രപരിസ്ഥിതി സംരക്ഷണ പദ്ധതിയായ നാട്ടുപച്ചയുടെ ഭാഗമായാണ് സ്‌കൂളുകളും ഓഫീസുകളും പൊതുസ്ഥലങ്ങളുമെല്ലാം ഹരിതാഭമാക്കുന്നത്. ശീമക്കൊന്ന, മുരിങ്ങ, ചെമ്പരത്തി, മൈലാഞ്ചി, തെച്ചി തുടങ്ങിയവ വ്യാപകമായി നട്ടുവളര്‍ത്താനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടം ജില്ലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളാണ് ഏറ്റെടുത്തത്. 114 യൂണിറ്റുകളില്‍ നിന്നായി 12000 വിദ്യാര്‍ത്ഥികള്‍ ഇതില്‍ പങ്കാളികളാകും.
പാലോറ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി. വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ നടീല്‍വസ്തുക്കള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത്അംഗം ശ്രീജ പുല്ലരിക്കല്‍ പ്രതിജ്ഞചൊല്ലി. എന്‍എസ്എസ് ജില്ലാ കോ-ഓഡിനേറ്റര്‍ എസ്. ശ്രീജിത്ത്, കബീര്‍, എന്‍.കെ. വിശ്വനാഥന്‍നായര്‍, വി.ജയശ്രീ,ഇ.എം. പ്രശാന്തന്‍, എം.സതീഷ്‌കുമാര്‍, ടി.എ. ശ്രീജിത്ത്, ബി.എന്‍. ജീന,നന്ദന ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന്‍ സ്വാഗതവും സി.കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















