നാദാപുരം : വാഹനത്തില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവുമായി വില്ല്യപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാണിമേലില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വളയം പോലീസാണ് വില്ല്യാപ്പള്ളി സ്വദേശിമീത്തലെ മലയില്‍ നാസ്സിന്‍ (36) നെ അറസ്റ്റ് ചെയ്തത്. ബൈക്കിന്റെ പിന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ഒന്‍പത് ലക്ഷത്തി അന്‍പത്തിയൊന്നായിരം രൂപയും വളയം എസ്.ഐ. എം.സി. പ്രമോദും സംഘവും കണ്ടെത്തുകയും ചെയ്തു. വാണിമേല്‍ സ്വദേശികള്‍ക്ക് വിതരണം ചെയ്യാനുള്ള കുഴല്‍പ്പണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
വില്ല്യപ്പള്ളി ആയഞ്ചേരി സ്വദേശികളായ നിരവധി പേരെ മാസങ്ങള്‍ക്ക് മുമ്പ് കുഴല്‍പ്പണവുമായി നാദാപുരം പോലീസ് പിടികൂടിയിരുന്നു. ഈ പ്രേേദശങ്ങള്‍ കുഴല്‍പ്പണ മാഫിയയുടെ സ്ഥിരം കേന്ദ്രമാണ്. നാദാപുരം, കുറ്റിയാടി മേഖലകളിലേക്ക് പണം വിതരണം ചെയ്യാന്‍ യുവാക്കളെയും വിദ്യര്‍ത്ഥികളെയും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. പണം കടത്താന്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് കുഴല്‍പ്പണ മാഫിയ നല്‍കുന്നത്. എന്നാല്‍, ഇത്തരത്തില്‍ പിടികൂടുന്ന പണം വ്യാജരേഖകള്‍ കാണിച്ച് പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ കൈക്കലാക്കുകയാണ് ഇവരുടെ പതിവ്. സംഭവത്തില്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘത്തില്‍ കംട്രോള്‍ റൂം എസ്.ഐ.വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, പ്രദീപ് കുമാര്‍, വിജയന്‍, വിജേഷ് എന്നിവരും ഉണ്ടായിരുന്നു.
















