കടിഞ്ഞാണില്ലാത്ത കാലം കുതിക്കുകയാണ്. അതിന്റെ ദോഷങ്ങള്‍ നാം അനുഭവിക്കുവാന്‍ തുടങ്ങി. പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ കുടുംബ ബന്ധത്തെ ഗൗരവമായി കാണാത്ത തലമുറ ഇവിടെ ഉരുത്തിരിഞ്ഞുവരുന്നു. എന്തും കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറായ മാതാപിതാക്കള്‍, ആ അമിതവാത്സല്യം ഒന്നുകൊണ്ടാണ് കുട്ടികള്‍ മാറ്റി ചിന്തിക്കുന്നതും. ആരേയും ഭയമില്ലാതെ വളരുമ്പോള്‍ നിയന്ത്രണങ്ങളില്ല. മിക്കവാറും വീടുകളില്‍ മക്കള്‍ക്കുതോന്നുംപോലെ മക്കളും അനൈക്യത്തില്‍ വസിക്കുന്ന രക്ഷിതാക്കളും പഠിപ്പിക്കുന്നതും സ്വയം പഠിപ്പിക്കുന്നതും എന്ത്!
നാം ആചരിക്കേണ്ട പ്രാര്‍ത്ഥനാദി ദിനചര്യകള്‍ എല്ലാം അനുഷ്ഠിക്കാതെയായി കഴിഞ്ഞു. മുത്തശ്ശിമാര്‍ക്ക് കുഞ്ഞുങ്ങളെ അടുത്തു കിട്ടാതായി.
അവരില്‍നിന്നും പഠിക്കേണ്ട പാഠങ്ങള്‍ വലുതും വിലപ്പെട്ടതുമാണ്. അവരെല്ലാം സ്വജീവിത്തില്‍കണ്ട നിരവധി വലിയ അനുഭവങ്ങള്‍ കൊച്ചുമക്കള്‍ക്ക് പകര്‍ന്നുകൊടുക്കാറുണ്ട്. അതു ബാല്യത്തിലെ മനസ്സില്‍ കയറിയാല്‍ത്തന്നെ ബുദ്ധി വികസിക്കും. ഗുണപാഠകഥകള്‍ ബാല്യകാലത്തെ നേരിന്റെ വഴിയാണ്. അത് തെറ്റായമാര്‍ഗത്തിലേക്ക് തിരിയാതെ നേര്‍വഴിക്ക് കൊണ്ടുപോകും.
ഈശ്വരാരാധന, നാമജപം, വിളക്കുവയ്‌പ്പ് ഇതെല്ലാം ഓരോ കുടുംബത്തിലും നിര്‍ബന്ധമാക്കേണ്ടതാണെന്ന് പറഞ്ഞുകൊടുക്കേണ്ട അവസ്ഥയില്‍ വന്നെത്തി. മിക്ക കുടുംബത്തിലും പാചകം എന്ന മഹദ് കൃത്യം നടക്കുന്നുണ്ടോ എന്നുവരെ സംശയമായി. പുറം ഭക്ഷണത്തെ ശീലിപ്പിച്ചു വരികയാണ്. ഇന്നത്തെ കുട്ടികള്‍ വലുതായാല്‍ ആവശ്യക്കാര്‍ സ്വയം പോയി കഴിച്ചുവരും. കുടുംബത്തിലുള്ളവര്‍ പരസ്പരം അറിയാതെയാവും.
നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതം ഏതുവിധത്തിലാണ് എന്നറിയേണ്ടതില്ലാത്ത തരത്തിലായി നാം. ഓരോരുത്തരും അനുഭവിക്കുന്ന വിഷമം എത്രയെന്ന് പുറത്തുള്ളവര്‍ അറിയുന്നില്ല. ആരോടും പറയുന്നുമില്ല. അത് തുറന്നുപറയാന്‍ ആവാത്ത സാഹചര്യമാണ്. വിഷമങ്ങള്‍ ഒന്നു തുറന്നുപറഞ്ഞാല്‍ അത് മനസ്സിന് വലിയ ആശ്വാസമാവും. എല്ലാത്തിനും വേണ്ടത് മുമ്പില്‍ വേണ്ടത് ദൈവാധീനം.
















