മാഴ്സലെ: യൂറോ 2016-ല്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ആതിഥേയരായ ഫ്രാന്‍സും കരുത്തരായ സ്വിറ്റ്സര്‍ലന്‍ഡും ഇന്ന് വീണ്ടും കളത്തില്‍. ആദ്യമത്സരത്തില്‍ റുമാനിയയെ 2-1ന് പരാജയപ്പെടുത്തിയ ഫ്രാന്‍സിന് എതിരാളികള്‍ അല്‍ബേനിയ.
കരുത്തരായ ഫ്രാന്‍സിന് അല്‍ബേനിയ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതാനാവില്ല. ഒളിവര്‍ ഗിറൗഡ്, പയറ്റ്, പോഗ്ബ തുടങ്ങിയവരടങ്ങുന്ന ഫ്രഞ്ച് നിരക്ക് ഏറെക്കുറെ അനായാസ മത്സരമായിരിക്കും ഇന്ന്.
രാത്രി 12.30ന് കിക്കോഫ്. സ്വിറ്റ്സര്‍ലന്‍ഡിന് എതിരാളികള്‍ റുമാനിയ. പാരീസിലെ പാര്‍ക്ക് ഡി പ്രിന്‍സസില്‍ രാത്രി 9.30ന് മത്സരം ആരംഭിക്കും. ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും ഇന്ന് വിജയിച്ചാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇരുടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറില്‍ ഇടം ഉറപ്പ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 1-0ന് അല്‍ബേനിയയെ പരാജയപ്പെടുത്തിയിരുന്നു.
വൈകിട്ട് 6.30ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് റഷ്യ സ്ലോവാക്യയുമായി ഏറ്റുമുട്ടും. ആദ്യ കളിയില്‍ റഷ്യ ഇംഗ്ലണ്ടുമായി 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ സ്ലോവാക്യ വെയ്ല്‍സിനോട് 2-1ന് പരാജയപ്പെട്ടു. നോക്കൗട്ട് പ്രതീക്ഷ സജീവമാക്കണമെങ്കില്‍ റഷ്യക്കും ഇന്ന് ജയിച്ചേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: