കോഴിക്കോട്: ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരാകുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഫിഷറീസ് ഹാര്‍ബറിലെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡുകളിലെ പീലിംഗ് തൊഴിലാളികള്‍ക്കും ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യും.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ബോട്ടുതൊഴിലാളികള്‍ ബോട്ടുടമകളുടേയും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ അധികൃതരുടെയും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെയും ശുപാര്‍ശ സഹിതം ജൂണ്‍ 21 നകം വടകര മത്സ്യഭവനിലോ കൊയിലാണ്ടി മത്സ്യഭവനിലോ ബേപ്പൂര്‍/കടലുണ്ടി/എലത്തൂര്‍ മത്സ്യഭവനുകളിലോ നല്‍കണം.
അപേക്ഷ ഫോറം ഈ ഓഫീസുകളില്‍ ലഭിക്കും . അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് 1, 2, 22 പേജുകളുടേയും, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ്സ് ബുക്കിന്റെ ഒന്നാം പേജിന്റെയും വിഹിതം ഒടുക്കിയ വിവരം രേഖപ്പെടുത്തിയ പേജിന്റെയും പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ ലഭിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2383780 ഫോണില്‍
















