Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറക്കളിക്ക് ഇനി രണ്ടുനാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 11:15 am IST
in Kollam

കൊല്ലം: മിഥുനം ഒന്ന്, രണ്ട് തീയതികളിലായി (ജൂണ്‍ 15,16) പരബ്രഹ്മസന്നിധിയില്‍ നടക്കുന്ന ഓച്ചിറക്കളിക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഓണാട്ടുകാരുടെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന 52 കരകളിലും വ്രതശുദ്ധിയോടെയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി. ഓണാട്ടുകാരുടെ ഗതകാലപ്രൗഡി വിളിച്ചോതുന്ന ഓച്ചിറക്കളിയില്‍ പങ്കെടുക്കുവാന്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുങ്ങിക്കഴിഞ്ഞു.

എല്ലാ കളരിയിലും ഒരു മാസം മുമ്പുതന്നെ പരിശീലനം തുടങ്ങിയിരുന്നു. ഓച്ചിറക്കളിയില്‍ പങ്കെടുക്കുവാന്‍ വിവിധകരകളില്‍ നിന്നും വരുന്ന കരനാഥന്മാരേയും ഗുരുക്കന്മാരേയും ശിഷ്യന്മാരേയും സ്വീകരിക്കുവാന്‍ ഓച്ചിറ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

കളിക്കണ്ടങ്ങളെല്ലാം വൃത്തിയാക്കികഴിഞ്ഞു. ക്ഷേത്രസങ്കേതം വെള്ളക്കെട്ടൊഴിവാക്കി മണ്ണുവിരിച്ചു. കളികാണാന്‍ വരുന്നവര്‍ക്കുവേണ്ട സൗകര്യങ്ങളും പൂര്‍ത്തിയാക്കി. വിവിധ കരകളില്‍ നിന്നും വരുന്ന ആയിരക്കണക്കിനു യോദ്ധാക്കളും ഭക്തജനങ്ങളും ചേരുമ്പോള്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ ഓച്ചിറ ക്ഷേത്രസങ്കേതം ജനസാന്ദ്രമാകും. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഒന്നാം ദിവസം രാവിലെ ഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഘോഷയാത്രയില്‍ പയറ്റില്‍ പങ്കെടുക്കുന്നവരും ഭക്തജനങ്ങളും ഭരണസമിതിയും പങ്കെടുക്കും.

ഋഷഭത്തിന്റെ പുറത്ത് ഭഗവാന്റെ എഴുന്നള്ളത്തും ഉണ്ടാകും. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും നാമജപത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര കിഴക്ക്-പടിഞ്ഞാറ് ആല്‍ത്തറകള്‍, ഒണ്ടിക്കാവ്, മഹാലക്ഷ്മിക്കാവ്, ഗണപതിയാല്‍ത്തറ എന്നിവയും കടത്ത് തെക്കേകളിക്കണ്ടത്തിന്റെ കരയിലെത്തുമ്പോഴേക്ക് ഭഗവത് സാന്നിധ്യമറിയിച്ച് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കും. ഇരുകരകളില്‍ നിന്നും കരനാഥന്മാര്‍ കളിക്കണ്ടത്തിനു നടുവിലെത്തി കരപറഞ്ഞ് കളിക്കു തുടക്കമുണ്ടാകും. യോദ്ധാക്കള്‍ കരകളിയും തകിടകളിയും നടത്തും. ആവേശത്തോടെ കളിക്കണ്ടത്തിലേക്കിറങ്ങും. വീണ്ടും അടുത്തദിവസം കാണാമെന്ന കരനാഥന്മാരുടെ വായ്‌ത്താരിയോടെ ആദ്യദിവസത്തെ കളി അവസാനിക്കും. രണ്ടാംദിവസം വീണ്ടുമെത്തുന്ന യോദ്ധാക്കള്‍ വര്‍ധിത വീര്യത്തോടെ ഏറ്റുമുട്ടും. തങ്ങളുടെ കഴിവുകളെല്ലാം പരബ്രഹ്മസന്നിധിയില്‍ സമര്‍പ്പിക്കും.

തെക്കേകണ്ടത്തിലെ കളികഴിഞ്ഞാല്‍ വടക്കേക്കണ്ടത്തിലും കളി നടക്കും. തുടര്‍ന്ന് ഊണുകഴിഞ്ഞ് ദക്ഷിണയും വാങ്ങി അവരവരുടെ ഇടങ്ങളിലേക്ക് യാത്രയാകും. ഈ വര്‍ഷം മഴ കൃത്യമായി പെയ്യുന്നതിനാല്‍ കളിക്കണ്ടങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. കളിയുടെ മാറ്റുക്കൂട്ടുവാന്‍ ഇതുമൂലം സാധിക്കുമെന്ന് ഭരണസമിതി പറയുന്നു. കളിക്കുശേഷം അടുത്തനാള്‍ ഓച്ചിറപ്പടനിലത്ത് കന്നുകാലി പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കൃതിവിളംബരമാണ് കന്നുകാലി പ്രദര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.