കമ്പളക്കാട് : കണിയാമ്പറ്റ പഞ്ചായത്തില്‍ ടൗണുകളിലും റോഡരികിലും നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്കിയതും കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ലോകബാങ്ക് സഹായവും വിനിയോഗം ചെയ്ത നിര്‍മാണ പ്രവൃത്തികളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി.
കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ ആക്ട്, നീര്‍ത്തട പരിപാലന നിയമം എന്നിവ ലംഘിച്ചും വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്പോലും ഇല്ലാതെയാണ് വന്‍കിട ഫഌറ്റുകള്‍, വീടുകള്‍, ഷോപ്പിങ് കോപ്ലക്സുകള്‍, പോളി ഹൗസുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കിയത്.
സര്‍ക്കാരിന്റെ കൃത്യമായ അനുമതി വാങ്ങാതെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ നിര്‍ത്തിവെച്ച് ടിഎസ്പി, എസ്സിപി, ജനറല്‍, റോഡ്, നോണ്‍റോഡ് ഫണ്ടുകളിലായി കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത്. പദ്ധതിവിഹിതം നൂറുശതമാനം ചെലവാക്കിയെന്ന ഖ്യാതി നേടാനാണ് ഇത്തരം ചട്ടലംഘനങ്ങള്‍-പരാതിയില്‍ ആരോപിക്കുന്നു. ആസ്തി വര്‍ധനയ്ക്കും പുതിയ ആസ്തി ആര്‍ജിക്കുന്നതിനും വിനിയോഗിക്കേണ്ട ലോകബാങ്ക് ഫണ്ട് കോണ്‍ഫറന്‍സ്ഹാള്‍ നിര്‍മാണത്തിനും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനായി ചെലവഴിക്കുകയാണ്.
പഞ്ചായത്തിലെ അതാത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടത്തേണ്ട പര്‍ച്ചേസുകള്‍ സെക്രട്ടറി നേരിട്ടാണ് നടത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ ലോക്കല്‍ ഓഡിറ്റ് ഒബ്ജക്ഷന് നിലനില്‍ക്കെ ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ വീണ്ടും വാങ്ങി.
ഇഎംഎസ് ഭവനപദ്ധതി വിഹിതമായി കണിയാമ്പറ്റക്ക് അനുവദിച്ച 3.19 കോടിയില്‍ 2.12 കോടി യഥാസമയം പിന്‍വലിക്കാതെ വീഴ്ച വരുത്തിയത് ഇരുനൂറോളം വീടുകളുടെ നിര്‍മാണത്തെ ബാധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: