മുംബൈ: ബോളിവുഡിന്റെ ഖിലാഡിക്ക് 2016 വൻ നേട്ടങ്ങളുടെ വർഷമാണ്. ഈ വർഷം തൊട്ടതെല്ലാം അക്ഷയ് കുമാർ പൊന്നാക്കുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴിത തലൈവരെക്കാലും പ്രതിഫലം റോബോട്ട് 2 ചിത്രത്തിൽ അക്ഷയ്‌ക്ക് കിട്ടിയെന്നാണ് സിനിമ ലോകത്തു നിന്നും അറിയാൻ സാധിക്കുന്നത്.
എന്തായാലും വാർത്ത സത്യം തന്നെയാണ്. ചിത്രത്തിന്റെ ചില അണിയറ പ്രവർത്തകർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. പ്രതിഫലം കൂടാനുള്ള കാരണവും വളരെ രസകരമാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ നേരത്തെ സൽമാൻ ഖാനെയും ഹൃതിക് റോഷനെയും പടത്തിൽ അഭിനയിക്കാനായി സമീപിച്ചിരുന്നു, എന്നാൽ ഇരുവരും നീണ്ട ആലോചനകൾക്ക് ശേഷം മാത്രമെ മറുപടി നൽകാമെന്ന് പറഞ്ഞു.
എന്നാൽ ആക്ഷൻ ഖിലാഡി മറ്റൊന്നും തന്നെ ചിന്തിച്ചില്ല, സാക്ഷാൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരം പാഴാക്കാതെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നു. എപ്പോ വേണമെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം വാക്ക് നൽകുകയും ചെയ്തു. പിന്നെ വിലപേശലില്ലാതെ അക്ഷയ് കുമാറിന് വൻ പ്രതിഫലവും വാഗ്ദാനം നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: