കോഴിക്കോട്: അന്തര്‍ദേശീയ ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ കോഴിക്കോടിന്റെയും ഫോക്കസ് മാളിന്റെയും സംയുക്തമാഭിമുഖ്യത്തില്‍ തടയാം ബാലവേല എന്ന വിഷയത്തെ ആസ്പദമാക്കി ഓപ്പണ്‍ക്യാന്‍വാസ് നടത്തി.
ചിത്രകാരന്‍ പോള്‍കല്ലാനോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മെമ്പറായബാബു നരിക്കുനി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ഷീബ മുംതാസ്. ജുവനൈല്‍ പോലീസ് എസ്.ഐ മുരളീധരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍) ബിബിന്‍ലാല്‍,ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) രാജീവ്, ഫോക്കസ് മാള്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുരളീധരന്‍ കെ. ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍മാരായ മുഹമ്മദ് അലി, സുലൈമാന്‍ പി.പി. എന്നിവര്‍ സംസാരിച്ചു. ഗവണ്‍ മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെയും പ്രീബോഡ്‌സ് ഹോമിലെയും കുട്ടികളും പൊതുജനങ്ങളും ഓപ്പണ്‍ ക്യാന്‍വസില്‍ ചിത്രങ്ങള്‍ വരച്ചു. ആന്‍മരിയടോം, ഹൈദരലി പിയു ഷിജിത്ത് പിന്‍പുറത്ത്, കൗണ്‍സിലര്‍ കുഞ്ഞോയിപുത്തൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















