കോഴിക്കോട്: കൊമ്മേരി ബസാര്‍ മുതല്‍ കാപ്പില്‍ത്താഴം വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മഞ്ചക്കല്‍ തോട് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴ പെയ്തുകഴിഞ്ഞാല്‍ ഈ ഭാഗത്ത് ദിവസങ്ങളോളം വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. കാല്‍നടയാത്രക്കാര്‍ വന്‍ ദുരിതമാണ് ഇതു മൂലം അനുഭവിക്കുന്നത്. കച്ചവടസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം അധികൃതകര്‍കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
മഞ്ചക്കല്‍തോടിന്റെ പല ഭാഗത്തും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ട്. ആഴം കൂട്ടല്‍ നടക്കാത്തതു കൊണ്ടും പായല്‍ വന്നു മൂടിയതിനാലുമാണ് പലയിടങ്ങളിലും ഒഴുക്ക് തടസ്സപ്പെടുന്നത്.
ഇതുകൂടാതെ കാവി ല്‍ത്താഴം മിച്ചഭൂമി ഭാഗം, കൊമ്മേരി ബസാര്‍ എന്നിവിടങ്ങളില്‍ ഓവുചാലുകള്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതു കാരണം പല ഭാഗങ്ങളില്‍ നിന്നും മഞ്ചക്കല്‍ തോട്ടിലേക്ക് വെള്ളം ഒഴുകി എത്തുന്നുമില്ല. മഞ്ചക്കല്‍ തോട്ടിലെ ഒഴുക്ക് നിലയ്‌ക്കുന്നതുകാരണം നിരവധിയാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിവിധ സ്‌കൂളിലേക്ക് പോവേണ്ട നൂറുകണക്കിന് കുട്ടികളും ഇതുകാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവര്‍ക്ക് സ്‌കൂളില്‍ എത്താന്‍ പറ്റാത്ത അവസ്ഥയും ചില ദിവസങ്ങളില്‍ ഉണ്ടാവാറുണ്ട്.
മഞ്ചക്കല്‍ത്തോട് ആഴം കൂട്ടി മൂര്യാട് പുഴയുമായി ബന്ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സാഹചര്യമിതായിരിക്കെ നാട്ടുകാരുടെ പ്രശ്‌നത്തിന് പരിഹാരംകാണാത്ത അധികൃതര്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ബിജെപികൊമ്മേരി ഏരിയാ കമ്മിറ്റിയും ഒരുങ്ങിയിട്ടുണ്ട്.
















