പാരീസ്: സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യയ്ക്ക് യുറോ കപ്പ് ഫുട്ബോളില്‍ ജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ ആദ്യ കൡയില്‍ തുര്‍ക്കിയെയാണ് ക്രൊയേഷ്യ മറികടന്നത്. 41ാം മിനിറ്റില്‍ മോഡ്രിച്ച് എതിര് വലയില്‍ പന്തെത്തിച്ചു. ഇതോടെ, രണ്ട് യൂറോ കപ്പ് ഫൈനല്‍ റൗണ്ടില്‍ ക്രൊയേഷ്യയ്ക്കായി ആദ്യ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും റയല്‍ മാഡ്രിഡിന്റെ മുപ്പതുകാരനായ ഈ മധ്യനിരക്കാരനെ തേടിയെത്തി. എട്ടു വര്‍ഷം മുന്‍പ് ഓസ്ട്രിയയിലും ക്രൊയേഷ്യയുടെ സ്കോറിങ് തുടങ്ങിയത് മോഡ്രിച്ച്.
യൂറോപ്യന്‍ ലീഗുകളിലെ പ്രമുഖരുള്ള ക്രൊയേഷ്യയ്ക്കെതിരെ പിടിച്ചുനില്ക്കാന് തുര്‍ക്കി ഏറെ പ്രയാസപ്പെട്ടു. 41ാം മിനിറ്റിലാണ് മോഡ്രിച്ച് ടര്‍ക്കിഷ് വല കുലുക്കിയത്. 25 വാര അകലെ നിന്നുള്ള വോളി പോസ്റ്റിന്റെ ഇടതു മൂലയില്‍ ഭദ്രം. ഗോള്‍ കീപ്പര്‍ തട്ടിത്തെറിപ്പിച്ച പന്ത് ക്ലിയര്‍ ചെയ്യാന്‍ തുര്‍ക്കി പ്രതിരോധത്തിനാകാതെ വന്നതു ഗോളില്‍ കലാശിച്ചു. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ജേതാക്കള്‍ക്കു ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
മരിയോ മന്സുകിച്ചിനെ ഏക സ്ട്രൈക്കറാക്കി 4-2-3-1 ശൈലിയാണ് ക്രൊയേഷ്യന്‍ പരിശീലകന് ആന്റെ കാസിക് നടപ്പാക്കിയത്. പ്രതിരോധത്തില്‍ സര്‍ന, കൊര്ലുക്ക, വിദ, സ്ട്രിനിക് എന്നിവരെ അണിനിരത്തിയപ്പോള്‍, പ്രതിരോധത്തിനും മധ്യനിരയ്ക്കുമിടയിലുള്ള പാലമായി മോഡ്രിച്ചും ബദേജിയുമെത്തി. ബ്രൊസൊവിച്ച്, റാക്റ്റിക്, പെരിസിച്ച് എന്നിവര്‍ മധ്യനിരയില്‍. 4-5-1 ശൈലിയിലാണ് ഫാത്തി തെരിം തുര്‍ക്കിയെ വിന്യസിച്ചത്. ടൊസുന് ഏക സ്ട്രൈക്കറായി. ഗൊനുല്, ടൊപല്, ബെയ്റ്റ, എര്കിന് എന്നിവര്‍ പ്രതിരോധത്തില്‍. കാല്ഹനൊഗ്ലു, ടുഫാന്‍, ഇനന്, ഒസ്യകുപ്പ്, ടുറാന് എന്നിവര്‍ മധ്യനിരയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: