കൊല്ലം: ജില്ലയില്‍ ദളിതര്‍ക്ക് നേരെ അടിക്കടി പീഡനങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുമ്പോഴും ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നു. പ്രസംഗങ്ങളില്‍ മാത്രം ദളിത് സ്‌നേഹം നടിക്കുന്നവര്‍ പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും എത്തിനോക്കുന്നിെല്ലന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കടയ്‌ക്കല്‍ പോലീസ് പിടികൂടിയിരുന്നു. ചിതറ വട്ടക്കരിക്കോണം സ്വദേശിനി സുമി(26), മൂന്നുമുക്ക് സ്വദേശി സജിന്‍(26), വര്‍ക്കല സ്വദേശി ശ്രീജിത്ത്(24), പെരിങ്ങമല സ്വദേശി അഖില്‍(26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ തിരുവനന്തപുരം സ്വദേശി കിരണിനെ അറസ്റ്റ് ചെയ്യുവാന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.
പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയാണ് പീഡനത്തിനിരയാക്കിയത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ലോക്കല്‍ സ്റ്റേഷനിലെ പരാതി പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സജിന്റെ വെഞ്ഞാറമ്മൂട്ടിലെ ബന്ധുവീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടയ്‌ക്കല്‍ സ്‌റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ പീഡനവിവരങ്ങള്‍ പുറത്തായത്. രണ്ടുമാസം മുമ്പാണ് അറസ്റ്റിലായ സജിന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. കഴിഞ്ഞമാസം അവസാനത്തോടെ ഇയാള്‍ സ്വന്തംവീട്ടില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി നാടുവിട്ട സജിന്‍ വെഞ്ഞാറമ്മൂട്ടിലുള്ള ബന്ധുവീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ സിമിയാണ് മറ്റു പ്രതികള്‍ക്ക് പീഡനത്തിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. നിരപരാധികളായ ദളിത് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെടുന്നതിന്റെ മുഖ്യകാരണവും അധികൃതര്‍ തന്നെയാണ്. ദളിത് കോളനികള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങളും സജീവമാണ്. ദളിത് പീഡനങ്ങളുടെ കുറ്റപത്രം യഥാസമയം കോടതികളില്‍ എത്തിക്കുന്നതില്‍ പോലീസും വന്‍വീഴ്ചയാണ് വരുത്തുന്നത്.
















