കോന്നി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ അന്യസംസഥാന തൊഴിലാളികളുടെ താമസം പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യവകുപ്പ്. കോന്നി,തണ്ണിത്തോട്,കൂടല്‍ പോലീസ് സ്റ്റേഷന് പരിധിയിലായി 100 കണക്കിന് തൊഴിലാളികളാണ് താമസിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്ന ഇവരെ കോണ്ട്രാക്ടര്മാരുടെ ഉത്തരവാദിത്വത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.ഇടുങ്ങിയ മുറിയില്‍ പത്തില്‍ അധികം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. സിമന്റ് കട്ടകെട്ടിമറച്ച് ഷീറ്റ് ഇട്ട ഹാള്‍ അഞ്ചും ,ആറും മുറികളായി തിരിച്ച് നല്‍ന്നു. ഇവിടെ നാല്പ്പതില് പരം തൊഴിലാളികളാണ് കഴിയുന്നത്. ഒരാളില്‍ നിന്ന് കെട്ടിടം ഉടമ ആയിരം രൂപ വീതം വാടക വാങ്ങുന്നു. ഒരു മാസം കുറഞ്ഞത് നാല്‍പ്പതിനായിരം രൂപ വരുമാനം ലഭിക്കുമ്പോള്‍ ഇവര്ക്ക്ആവശ്യമായ സംവിധാനം എങ്ങും ഒരുക്കിയിട്ടില്ല. ശൗച്യാലങ്ങളുടെ അപര്യാപ്തത,ആഹാര അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിലുള്ള സൗകര്യം എന്നിവ ഇല്ലാത്തത് കാരണം പൊതു സ്ഥലങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു.ആഹാരഅവശിഷ്ടങ്ങള് വഴി വക്കുകളില്‍ കളയുന്നതിനാല്‍ തെരുവ് നായക്കള് കോന്നിയില്‍ പെരുകുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.കാലവര്‍ഷം ആരംഭിച്ചതോടെ മിക്ക തൊഴിലാളികളും പനിക്കാരായി മാറിയിരിക്കുന്നു.ഇത് അടുത്ത ദിവസങ്ങളില്‍ കൂടാനാണ് ഏറെ സാധ്യത.ശുചിത്വമില്ലാത്ത അന്തരീക്ഷം,കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്നത് എന്നിവ പകര്‍ച്ചവ്യാധികള്‍ വേഗം പടരുന്നതിന് കാരണമാകും.ഓരോ പ്രദേശത്തും താമസിക്കുന്ന അന്യസംസ്ഥതാന തൊഴിലാളികളുടെ വ്യക്തമായ കണക്കും ബന്ധപ്പെട്ടവരുടെ പക്കല്‍ ഇല്ല.അവരെ സംമ്പന്ധിച്ചുള്ള ഈ വര്‍ഷത്തെ കണക്കുകള്‍ പോലീസ് ശേഖരിച്ചുവരുന്നു.കോന്നിപോലീസ് സ്റ്റേഷന് പരിധിയില്‍ ആയിരത്തോളം അന്യസംസ്ഥാന തൊളിലാഴികള് ഉണ്ടെങ്കിലും പോലീസിന്റെ കയ്യില്‍ നാനൂറ്റിഅന്‍പത് പേരുടെ അഡ്രസ് മാത്രമാണ് ഉള്ളത്.കൂടല്‍ പോലീസില്‍ എണ്‍പത്തിഏഴ് പേരുടേയും തണ്ണിത്തോട് പോലീസില്‍ നൂറ്റിആറ് പേരുടേയും വിവരങ്ങളുണ്ട്.എന്നാല്‍ ഇതിലും പതിന്മടങ്ങ് തൊഴിലാളികള്‍ ഓരോപ്രദേശത്തും തിങ്ങികഴിയുന്നതും പകല്‍ സമയങ്ങളില്‍ താമസസ്ഥലത്ത് ഇല്ലാത്തതും രോഗപ്രതിരോധ ബോധവല്‍ക്കരണം നല്കാന് കഴിയുന്നില്ലെന്നുംആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: