Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇത് ഒരു പാഠമാവട്ടെ…..!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:19 pm IST
inVicharam

കേരളത്തില്‍ ആദ്യമായി തലസ്ഥാനത്ത് താമര വിരിഞ്ഞിരിക്കുന്നു. ഇടതും വലതും പാര്‍ട്ടികള്‍ കേരളം ഉഴുതുമറിച്ചപ്പോള്‍ ചവിട്ടിത്താഴ്‌ത്തി മണ്ണിനടിയില്‍ കിടന്ന പഴക്കംചെന്ന വിത്തില്‍നിന്നും വളരെ ഉയര്‍ന്ന് ശോഭയോടെ, ആരാലും കൗതുകമുണര്‍ത്തുന്ന താമര തലസ്ഥാന നഗരിയില്‍ വിരിഞ്ഞിരിക്കുന്നു.

ബിജെപി-എന്‍ഡിഎ സഖ്യം ഒന്നുമല്ലെന്ന് പറഞ്ഞവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഒരു ബിജെപി എംഎല്‍എ ഉണ്ടായിരിക്കുന്ന കേരളത്തില്‍ അവിടവിടങ്ങളില്‍ ചെറിയ താമരകള്‍ വിരിയുന്നത് കണ്ടില്ലെന്ന് നടിച്ചതാണ് ഇരുപക്ഷത്തിനും പറ്റിയ വീഴ്ച. മിക്കയിടങ്ങളും രണ്ടാമത്തെ ശക്തിയായ ബിജെപി ഉയരുകയും ചെയ്തു.

എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്ത രാജഗോപാല്‍ നല്ല ഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തിയിരിക്കുന്നു. താമരയുടെ കിഴങ്ങുകള്‍ മണ്ണിനടിയില്‍ കിടപ്പുണ്ടെന്ന് ഇരുപക്ഷവും മനസ്സിലാക്കിയിരിക്കുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേകത കാണാം.

കഴിഞ്ഞ നിയമസഭയില്‍ സഭയ്‌ക്ക് ചേരാത്ത പ്രവൃത്തികള്‍ ചെയ്ത നിയമസമാജികരെ ജനങ്ങള്‍ നിഷ്‌കരുണം പുറത്താക്കിയിരിക്കുന്നു. മുണ്ടു മടക്കിക്കുത്തി ആഭാസപ്രവര്‍ത്തികള്‍ ചെയ്ത ശിവന്‍കുട്ടിയെയും ജമീല പ്രകാശിനെയും ഷിബു, ബാബു എന്നിവരെയും നിഷ്പക്ഷവാദിയായിരിക്കേണ്ട സ്പീക്കര്‍ പദവിയില്‍ ഇരുന്ന് സ്വജനപക്ഷവാദം കാണിച്ച സ്പീക്കര്‍ ശക്തനേയും നിയമസഭ കാണിച്ചില്ല.

നിയമസഭകളില്‍ ഇരിക്കുന്ന സാമാജികര്‍ക്ക് ഇത് ഒരു പാഠമാണ്. നിങ്ങളെ തെരഞ്ഞെടുത്ത് അയക്കുമ്പോള്‍ പാര്‍ട്ടി പ്രതിനിധി മാത്രമല്ല. ജനപ്രതിനിധി ആയതിന്റെ മാതൃക നിയമസഭകളിലും പ്രവൃത്തികളും കണ്ടില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഈ അവസ്ഥയായിരിക്കും.

ബാര്‍ക്കോഴയും സരിത വിവാദവും തെരഞ്ഞെടുപ്പില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാണിയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഭൂരിപക്ഷത്തില്‍ കുറവ് വരുത്താന്‍ കഴിഞ്ഞു.

മൊത്തമായി പറഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്ക് വന്‍ തകര്‍ച്ചയാണ് നേരിട്ടത്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്. വിവാദമന്ത്രിമാരെയും മറ്റും വീണ്ടും തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയതും തൊഴിലാളി പാര്‍ട്ടിയായ ആര്‍എസ്പി ഒന്നുമല്ലാതായതും ഓര്‍ക്കണം. നിയമസഭയില്‍ ഷിബു ബേബി ജോണിന്റെ പ്രകടനം നമ്മള്‍ കണ്ടുവല്ലോ?

ഒ.പി.നമ്പീശന്‍,

മഞ്ചേരി

മന്ത്രിമാരെ ഒഴിവാക്കണം

‘സ്വച്ഛ് ഭാരത് അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പല സര്‍ക്കാര്‍ സ്‌കൂളുകളിലും മൂത്രപ്പുരയും കക്കൂസും നിര്‍മിച്ചു നല്‍കുന്നുണ്ട്; നല്ല കാര്യംതന്നെ. ഇതിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ പല സ്‌കൂളുകളും ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കിയതായി അറിവില്ല. ഇക്കാര്യവും സര്‍ക്കാര്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. മൊബൈലിന്റെ അതിപ്രസരം കാരണം പല വിദ്യാര്‍ത്ഥികള്‍ക്കും തന്റെ കൂട്ടുകാരികളുടെ ഫോട്ടോയെടുത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പ്രവണതയാണ് മാധ്യമക്കാരെ വിളിച്ചുവരുത്തി മൂത്രപ്പുരകള്‍ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇത് വളരെ താണനിലയിലുള്ള പബ്ലിസിറ്റിയാണ്. ഇതൊന്നും ഇല്ലാതെതന്നെ എത്രയോ പ്രവൈറ്റ് സ്‌കൂളുകള്‍ സ്വന്തം ചെലവില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി ചെയ്യുന്നുണ്ട്. ആ സ്‌കൂളുകള്‍ക്കൊന്നും അംഗീകാരം നല്‍കാത്ത സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

മന്ത്രിമാരെ വിളിച്ച് അവരുടെ വിലയേറിയ സമയം പാഴാക്കാതിരിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎക്കാരും പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ ഉന്നതവിജയം കൈവരിച്ച സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കാന്‍ മന്ത്രിമാര്‍തന്നെ വേണം. ബഹുമാനപ്പെട്ട മന്ത്രിമാരെ വിളിച്ചുവരുത്തി മൂത്രപ്പുര ഉദ്ഘാടനം ചെയ്യാന്‍ പറയുന്നത് ആ സ്ഥാനത്തെ അപമാനിക്കലാണ്.

എന്‍.യു.പൈ,

കൊച്ചി

ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുമ്പോള്‍

ദേവസ്വം നിയമനങ്ങള്‍ സ്വകാര്യവിദ്യാലയങ്ങളിലെ നിയമനംപോലെ അഴിമതി നിറഞ്ഞതാണ്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കേന്ദ്രീകൃത അഴിമതിക്കു വഴിവെയ്‌ക്കുമെങ്കിലും പിഎസ്‌സിയെപ്പോലെ അതിനൊരു പരിശുദ്ധിയുടെ പരിവേഷമുണ്ട്. ഹിന്ദുത്വ നിയമനങ്ങള്‍ മാത്രമാണ് അതിന്റെ അജണ്ടയെന്നതുകൊണ്ട് ഉദ്യോഗാര്‍ത്ഥികളില്‍ അതിനൊരു മതിപ്പ് ഉളവാക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങളെല്ലാം പിഎസ്‌സിക്ക് വിടുമത്രെ!

നിയമനങ്ങളെല്ലാം എന്നുപറയുമ്പോള്‍ ഭരണപരമായ തസ്തികകളിലേക്കു മാത്രമാകുമോ, അതോ ആചാരപരമായ തസ്തികകളിലേക്കുകൂടി ഉണ്ടാകുമോ? ഭരണപരമായ തസ്തികകള്‍ മാത്രമാണെങ്കില്‍ മറ്റുള്ളവ ആരുടെ നിയമനാധികാരത്തില്‍ വരും? എന്തുതന്നെയായാലും പിഎസ്‌സിയുടെ നിയമനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമെന്ന വ്യവസ്ഥ വെയ്‌ക്കാന്‍ കഴിയുമോ? വെച്ചാല്‍ തന്നെ നാളെ ഭരണഘടനയുടെ പിന്‍ബലത്തില്‍ തുല്യ തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ട് ഇതരമതസ്ഥര്‍ കോടതിയെ സമീപിച്ചു കൂടായ്‌കയില്ല. മറ്റു സമുദായങ്ങളൊന്നും നല്‍കാത്ത തുല്യത നാം നല്‍കേണ്ടിവരും. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’വെന്ന് ഉരുവിടുന്നത് ഹിന്ദു മാത്രമാണെന്ന് കോടതിക്കുമറിയാം.

ഹിന്ദുവിന്റെ ആചാരങ്ങള്‍ വെറും ചാരമാണെന്നു നിരീക്ഷിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് രൂപംകൊടുത്ത ആചാരങ്ങള്‍ (അനാചാരങ്ങളെ ഒഴിവാക്കാം) അരനൂറ്റാണ്ടുമാത്രം പഴക്കമുള്ള ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ഇക്കാലത്ത്, ഉള്ള പിടിവള്ളി പോലും നഷ്ടപ്പെടാതെ നാം ജാഗരൂകരായിരിക്കണം.

ടി. സംഗമേശന്‍

താഴെക്കാട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Entertainment

സിനിമയുടെ ആഘോഷവുമായി JioStar

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.